26.9 C
Kollam
Thursday, October 6, 2022
spot_img

എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അഭിമുഖം ഓഗസ്റ്റ് 10/ 11ന്

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പരിശീലന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം നാളെ (ഓഗസ്റ്റ് 10), 11 തീയതികളില്‍ കൊല്ലം സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തും. അഭിമുഖത്തിനുള്ള അറിയിപ്പ് തപാല്‍മാര്‍ഗ്ഗം അയച്ചിട്ടുണ്ട്.

ഓഗസ്റ്റ് 10 രാവിലെ 10 ന് അഞ്ചല്‍, ചടയമംഗലം, പത്തനാപുരം, കൊട്ടാരക്കര, ചിറ്റുമല ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്കും ഉച്ചയ്ക്ക് 01.30 മുതല്‍ ഓച്ചിറ, ശാസ്താംകോട്ട ബ്ലോക്ക് പരിധിയിലുള്ളവര്‍ക്കും ഓഗസ്റ്റ് 11ന് രാവിലെ 10ന് വെട്ടിക്കവല, ഇത്തിക്കര, മുഖത്തല ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്കും ഉച്ചയ്ക്ക് 01.30 മുതല്‍ ചവറ ബ്ലോക്ക്, കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്കുമാണ് അഭിമുഖം.  അപേക്ഷകര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474-2794996.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles