24.9 C
Kollam
Tuesday, January 25, 2022
spot_img

എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു

പിടിയിലായ പ്രതി വിഷ്ണു

വീഡിയോ ലിങ്ക്……………………..https://fb.watch/8OhsRvsEaF/

കടയ്ക്കൽ : ഒന്നാം പ്രതിയായ പാലോണം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.കേസിൽ അഞ്ചു പ്രതികളിൽ നാലുപേരെ അന്ന് തന്നെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയ് മുപ്പത്തി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ആറ്റുപുറത്തിന് സമീപ പാലോണത്ത് ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിൽ വ്യാജവാറ്റ് നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പ്രതികൾ വാറ്റ്ചാരയം ശേഖരിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. എക്സൈസ് ആണെന്ന് പറഞ്ഞു ഐഡി കാർഡ് കാണിച്ചയുടൻ വിഷ്ണു അടുത്തുണ്ടാതിരുന്ന വിറക് കഷ്ണം എടുത്ത് സിവിൽ എക്സ്സൈസ് ഉദ്യോഗസ്ഥനായിരുന്ന ചന്തുവിന്റെ തലക്കടിക്കുകയും മറ്റ് പ്രതികളായ ബിനു, രാജേഷ്, ബിജുലാൽ, ജയകൃഷ്ണൻ എന്നിവർ ചേർന്ന് എക്സ്സൈസ് സംഘത്തെ ആക്രമിക്കുക യുമായിരുന്നു. വിവരമറിഞ്ഞ് കടയ്ക്കൽ പോലീസ് എത്തിയപ്പോൾ വിഷ്ണു രക്ഷപ്പെട്ടിരുന്നു. മറ്റു പ്രതികൾ പൊലീസ് പിടിയിലായി. ഒളിവിൽ പോയ വിഷ്ണുവിനായി പ്രത്യേക സ്ക്വാഡ് രൂപികരിച്ച് വ്യാപകമായ അന്വേഷണം പോലീസ്  നടത്തുന്നതിനിടയിലാണ്   ഒളിവിലായിരുന്ന വിഷ്ണുവിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്യുന്നത് . വധ ശ്രമം ,ജോലി തടസപെടുത്തൽ ,സർക്കാർ ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയ്യാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles