കരുനാഗപ്പള്ളി : കല്ലേലിഭാഗം, തൊടിയൂർ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 8 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും പിടികൂടി. കല്ലേലിഭാഗം വിളയിൽ പടിഞ്ഞാറ്റതിൽ ഗോപാലൻ മകൻ ശശിയുടെ വീട്ടിൽ നിന്നും 4ലിറ്റർ ചാരായവും ശശിയുടെ ഭാര്യാ മാതാവ് താമസിക്കുന്ന തൊടിയൂർ ഗ്രാമപഞ്ചായത്തിൽ വേങ്ങറ മുറിയിൽ ശ്രീ ഭവനം വീട്ടിൽനിന്നും 4 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് കണ്ടെത്തിയത്. ശശിയെ പ്രതിചേർത്ത് കേസെടുത്തു. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി. കരുനാഗപ്പള്ളി എക്സൈസ് പ്രീവന്റീവ് ഓഫീസർ ഓഫീസർ പി. എൽ. വിജിലാലിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ വി എബിമോൻ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, സുധീർ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്