29.9 C
Kollam
Sunday, January 23, 2022
spot_img

എം ജി സോമൻ വിടപറഞ്ഞിട്ട് ഡിസംബർ 12 ന് ഇരുപത്തിനാലുവർഷം തികയുന്നു

(ഓർമ്മകൾ )

സുരേഷ് ചൈത്രം

എഴുപതുകളിൽ മലയാളികളുടെ പ്രിയനടനായിരുന്നു എം ജി സോമൻ  മലയാള സിനിമയിലെ നിഷേധി എന്നുതന്നെയാണ് എം ജി സോമൻ അറിയപ്പെട്ടിരുന്നത്. വ്യത്യസ്തമായ നിരവധികഥാപാത്രങ്ങളിലൂടെ  ജനഹൃദയങ്ങളിൽ ചേക്കേറിയ നടനായിരുന്നു എം ജി സോമൻ. അദ്ദേഹം ഓർമ്മയായിട്ട് ഇരുപത്തിനാലു വർഷങ്ങൾ തികയുകയാണ്. തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ കെ. എൻ. ഗോവിന്ദപ്പണിക്കരുടെയും പി. കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബർ 28-നാണ് എം.ജി.സോമശേഖരൻ നായർ എന്ന എം.ജി. സോമൻ ജനിച്ചത്. വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുൻപ് ഇന്ത്യൻ എയർഫോഴ്സിൽ ജോലിയിൽ ചേർന്ന സോമൻ വ്യോമസേനയിൽ ഒൻപതു വർഷത്തെ സേവനത്തിനു ശേക്ഷം  തിരിച്ചെത്തിയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇരുവള്ളി  പ്രസെന്റ് തോമസ് ഹൈസ്കൂളിലും ചങ്ങനാശേരി എസ്.ബി കോളജിലുമായിരുന്നു സോമന്റെ വിദ്യാഭ്യാസം. സുജാതയാണ് അദ്ദേഹത്തിന്റെ ഭാര്യ. സോമൻ ചലച്ചിത്രരംഗത്ത് വരുന്നതിന് മുമ്പ് 1968-ലായിരുന്നു ഇവരുടെ വിവാഹം. സോമന് ഒരു മകനും മകളുമുണ്ട്. മകൾ സിന്ധു , മകൻ സജി സോമൻ ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് എം.ജി.സോമൻ അഭിനയം ആരംഭിച്ചത് 1970-ൽ ഇന്ത്യൻ വ്യോമസേനയിൽ നിന്നു വിരമിച്ച സോമൻ 1972 മുതൽ നാടകരംഗത്തുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായരുടെ സംഘത്തിലും കായംകുളം കേരള ആർട്സ് തിയേറ്റേഴ്സിലും സജീവമായിരുന്നു സോമൻ. ഇടയ്ക്ക് അമച്വർ നാടകങ്ങളിലും അഭിനയിച്ചിരുന്നു.

മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ഗായത്രി എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആർട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂരിന്റെ ഭാര്യ വേണിയാണ് ഈ ചിത്രത്തിൽ സോമനെ നായകനായി നിർദ്ദേശിച്ചത്. 1973-ൽ റിലീസായ ഗായത്രിയിൽ ദിനേശ് എന്ന പേരിലാണ് സോമൻ അഭിനയിച്ചത്. രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ചുക്ക്, മാധവിക്കുട്ടി എന്നീ ചലച്ചിത്രങ്ങളിലും അതേ വർഷം സോമൻ അഭിനയിച്ചു. 1975-ൽ സഹനടനുള്ള സംസ്ഥാന അവാർഡും (ചുവന്ന സന്ധ്യകൾ, സ്വപ്നാടനം) 1976-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും (തണൽ, പല്ലവി) നേടി. 1977-ൽ മാത്രം 47 ചിത്രങ്ങളിൽ അഭിനയിച്ചു. ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെ വിശ്വനാഥൻ രാസലീലയിലെ ദത്തൻ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി, ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെയിലെ വിശ്വനാഥൻ, അനുഭവത്തിലെ ബോസ്കോ, ഒരു വിളിപ്പാടകലെയിലെ മേജർ, വന്ദനത്തിലെ കമ്മീഷണർ, നമ്പർ 20 മദ്രാസ് മെയിലിലെ RK നായർ, ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു.

100 ദിവസത്തിലേറെ ഓടിയ അവൾ ഒരു തുടർക്കഥ, കുമാരവിജയം എന്നിവയും ശ്രദ്ധേയമായിരുന്നു. ജയനെ ജനകീയ നടനാക്കിമാറ്റിയ    ഐ.വി ശശി സംവിധാനം ചെയ്ത ‘അങ്ങാടി’ എന്ന ചിത്രത്തിലെ നായകനായി സോമനെ ആയിരുന്നു. ആദ്യം തീരുമാനിച്ചിരുന്നത്. ശശിയും സോമനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു നായക സ്ഥാനത്തു ജയൻ വന്നു. അതേത്തുടർന്നു വളരെക്കാലം ശശി ചിത്രങ്ങളിൽ സോമൻറെ സാന്നിധ്യം ഉണ്ടായില്ല. ഏറെക്കാലത്തിനു ശേഷം കമലഹാസൻ നായകനായി അഭിനയിച്ച ‘വൃതം’ എന്ന ചിത്രത്തിലെ സഹനടന്റെ വേഷം ചെയ്തുകൊണ്ടു വീണ്ടും ശശി ചിത്രങ്ങളിൽ സോമൻ സജീവമായി. എംജിആറിനൊപ്പം നാളൈ നമതേ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഏതാനും ടിവി സീരിയലുകളിലും സോമൻ അഭിനയിച്ചു. ജോൺ പോളിനൊപ്പം ഭൂമിക എന്ന ചിത്രം നിർമിച്ചു. താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റായും ചലച്ചിത്രവികസന കോർപറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഏറെക്കാലം വിവിധ രോഗങ്ങൾ അലട്ടിയ സോമൻ 57 മത്തെ വയസ്സിൽ മഞ്ഞപ്പിത്തത്തെത്തുടർന്ന് 1997 ഡിസം‌ബർ 12-നു് വൈകിട്ട് എറണാകുളം പിവിഎസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം തിരുവല്ലയിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ യാണ് സംസ്കരിച്ചത് . 1997-ൽ പുറത്തിറങ്ങിയ ലേലമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ ചിത്രത്തിൽ അദ്ദേഹം ചെയ്ത ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ലേലം നിറഞ്ഞ സദസ്സിൽ ഓടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles