26.9 C
Kollam
Monday, July 26, 2021
spot_img

എം. എസ്‌. സുനിൽകുമാറിൻ്റെ ചിത്രം ‘മിത്ത് ‘ ഒ ടി ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്തു

 
 മുദ്ര യോജന പദ്ധതി പ്രയോജനപ്പെടുത്തി  നിർമാണം   പൂർത്തീകരിച്ച   ആദ്യ  മലയാള  ചിത്രമായ   ‘മിത്ത് ‘     ഹൈ ഹോപ്സ്   എന്റർടെയ്ൻമെന്റ്സ്,   ലൈം ലൈറ്റ്  എന്നീ  ഒ  ടി ടി പ്ലാറ്റ്ഫോമുകളിലൂടെ  പ്രേക്ഷകരിലെത്തി.   എം. എസ്.  സുനിൽകുമാർ  ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. വൈറ്റ്  മൂൺ  മൂവിസിന്റെ  ബാനറിൽ  ഷീജ  വിപിൻ  , ബൈജു   പെരുങ്കടവിള  എന്നിവർ  ചേർന്നാണ്   ചിത്രം  നിർമിച്ചത്. കേരളത്തിലെ ക്ഷേത്ര കലയായ ചാക്യാർകൂത്തിലൂടെയാണ്     ചിത്രത്തിന്റെ  അവതരണം.നാനി  എന്ന  പത്തു വയസുകാരിയിലൂടെയാണ്  കഥ  മുന്നോട്ടു  പോകുന്നത്.  ബാല്യങ്ങളെയും പ്രകൃതിയെയും   തിരിച്ചറിയണമെന്ന്   ചിത്രം  ചൂണ്ടിക്കാട്ടുന്നു.  എളവൂർ അനിൽ ,  ബേബി ദേവി ശങ്കരി, ബാലകൃഷ്ണ വർമ്മ, പ്രദീപ് എസ്  എൻ, ദിലീപ്  പള്ളം , പീറ്റർ,  അശോകൻ  എ. എസ്‌,    സംഗീത, മായാ  സുരേഷ്   സുബലക്ഷ്മി, മാസ്റ്റർ  കൈലാസ്  നായർ  എം. എസ്‌, മോഹനൻ  വൈശാലി,  ശ്രീജിത്ത്  പെരുങ്കടവിള, ദിവ്യ, സാന്ദ്ര  പി.  സുനിൽ,    മാസ്റ്റർ  അനന്തപത്മനാഭൻ  തുടങ്ങിയവരാണ്  പ്രധാന  താരങ്ങൾ. ഛായാഗ്രഹണം: ജഗദീഷ് വി. വിശ്വം ഗാനരചന :ചുനക്കര  രാമൻകുട്ടി, എളവൂർ അനിൽ. സംഗീതം: ജി. കെ. ഹരീഷ്മണി, അരുൺരാജ്.  എഡിറ്റിംഗ് : അഭിലാഷ് ബാലചന്ദ്രൻ. കലാസംവിധാനം :ബൈജു  വിതുര.. മേക്കപ്പ് : ലാൽ കരമന,. കോസ്റ്റ്യൂം: ശ്രീജിത്ത് കുമാരപുരം. കോറിയോഗ്രാഫി :ഡോ: ഗായത്രി  സുബ്രഹ്മണ്യൻ.  അസോസിയേറ്റ് ഡയറക്ടർ  : സുഭാഷ് പുളിമൂട്ടിൽ. പ്രൊഡക്ഷൻ കൺട്രോളർ  :ഹരി വെഞ്ഞാറമൂട് . പി  ആർ  ഒ  : റഹിം  പനവൂർ .  സ്റ്റിൽസ്  : ഷാനി തൊടുപുഴ,. ഫിനാൻസ് കൺട്രോളർ  പി. പി. സുബ്രഹ്മണ്യൻ.  പ്രൊഡക്ഷൻ  എക്സിക്യൂട്ടീവ് : അരുൺ. ഡിസൈൻസ് :രമേഷ് എം. ചാനൽ

 പി ആർ ഒ ; റഹിം പനവൂർ 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles