26.9 C
Kollam
Monday, July 26, 2021
spot_img

ഊഹാപോഹങ്ങൾ നിരവധി ; പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷ ആര്?


തിരുവനന്തപുരം: ചാനൽ പരിപാടിയിൽ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന വിവാദത്തിന് പിന്നാലെ എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചത്തിനു പിന്നാലെ പ്രതിപക്ഷത്തിന്‍റെയും ഓൺലൈൻ മാധ്യമങ്ങളുടെയും പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ജോസഫൈന്‍റെ രാജി. അഭ്യൂഹങ്ങൾ മറ്റൊന്നാണ് ആരാണ് അടുത്ത വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഓൺലൈൻ മീഡിയയിലുൾപ്പെടെ നിരവധി പേരുകൾ പറയുന്നുണ്ട്. ഏതായാലും പുതിയസ്‌ഥാനം ആർക്കാണ് എന്നതാണ് ചർച്ചകൾ ജോസഫൈന്‍റെ രാജിയോടെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് സിപിഎം കടന്നിട്ടുണ്ട് വനിതാ നേതാക്കളുടെ നിയമപരിജ്ഞാനവും പൊതുസമൂഹത്തില്‍ അംഗീകാരവുമുള്ള വരെയുമാകും പരിഗണിക്കുകയെന്നാണ് അറിവ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പികെ ശ്രീമതി ടീച്ചറുടെ പേരും പുതിയ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകളിൽ ഉയരുന്നുണ്ട്. കഴിഞ്ഞ സിപിഎം യോഗത്തിന് ശേഷം ജോസഫൈനെ പരസ്യമായി വിമർശിക്കുന്ന നിലപാട് പികെ ശ്രീമതി സ്വീകരിച്ചിരുന്നെന്നതും ശ്രദ്ധേയമാണ്. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ എം സി ജോസഫൈനെ പരസ്യമായി തള്ളി പി കെ ശ്രീമതി രംഗത്തെത്തിയത് ചർച്ചയായിരുന്നു. വനിതാ കമ്മീഷൻ നിസ്സഹായരായ സ്ത്രീകളുടെ അവസാന അത്താണിയാണ്. പരാതിക്കാരോട് അന്തസ്സോടെ പെരുമാറണമെന്നും മാനുഷിക പരിഗണനയോടെ വേണം പെരുമാറേണ്ടത് എന്നും പി കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പികെ ശ്രീമതിയ്ക്ക് പുറമെ മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പറയുന്നുണ്ട് . ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രിമാരിൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ട് പരാജയപ്പെട്ട ഏക വ്യക്തിയുമാണ് മുൻ കുണ്ടറ എംഎൽഎ. ഇവർക്ക് പുറമെ ടി എന്‍ സീമ, സി എസ് സുജാത, സൂസന്‍ കോടി തുടങ്ങിയവരുടെ പേരുകളും ചർച്ചകളിലുണ്ട്.മുഴുവന്‍ സമയ രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തി തീരുമാനമെടുക്കാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. നിയമപരിജ്ഞാനവും പൊതുസമൂഹത്തില്‍ അംഗീകാരമുള്ളവരെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം എന്നാണ് അറിവ് .ഏതായാലും അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ നെല്ലും പതിരും തിരിച്ചറിയാം

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles