ജാലിയൻ കണാരൻ എന്ന വേഷപ്പകർച്ചയിലൂടെ മലയാളി മനസ്സിൽ സ്ഥാനം പിടിച്ച പ്രശസ്ത സിനിമാ നടൻ ഹരീഷ് കണാരൻ തന്റെ മുഖപുസ്തക പേജിലൂടെ ‘ഉരു’ സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറക്കി . സിനിമയിൽ ഉരു തൊഴിലാളിയും മ്യൂസിക് ബാൻഡ് അംഗവുമായ അജയൻ എന്ന കഥാപാത്രത്തിന്റെ റോൾ മനോഹരമാക്കിയ അജയ് കല്ലായിയുടെ പോസ്റ്ററാണ് പുതുതായി പുറത്തിറക്കിയത്. ഉരു ഏതാനും ആഴ്ചകൾക്കുള്ളിൽ തീയേറ്ററുകളിലൂടെ റിലീസ് ചെയ്യും. ഇ എം അഷ്റഫ് കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ മാമുക്കോയ , മഞ്ജു പത്രോസ് , കെ യു മനോജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . സുബിൻ എടപ്പകത്ത് , എ സാബു എന്നിവരാണ് സഹ നിർമ്മാതാക്കൾ.