30.9 C
Kollam
Tuesday, August 3, 2021
spot_img

ഉപന്യാസരചന; വിജയികള്‍ക്ക് സമ്മാനം നല്‍കി

​െകാല്ലം: വായനപക്ഷാചരണത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫസി​െൻറ നേതൃത്വത്തില്‍ നടത്തിയ ഉപന്യാസരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്. എസ്. അരുണ്‍ സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു. അസി. എഡിറ്റര്‍ എല്‍. ഹേമന്ത് കുമാര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി. ശരത് ചന്ദ്ര ബാബു എന്നിവര്‍ പങ്കെടുത്തു. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.
സമ്മാനാര്‍ഹരായവരുടെ പേരുവിവരം (ഉപന്യാസ രചനാ വിഭാഗം, സ്ഥാനം, വിജയികളുടെ പേര്, സ്‌കൂള്‍ ക്രമത്തില്‍):
ഹയര്‍ സെക്കൻഡറി- ഒന്നാം സ്ഥാനം-വി.അഭിരാമി (പാരിപ്പള്ളി അമൃത സംസ്‌കൃത് എച്ച്.എസ്.എസ്), രണ്ടാം സ്ഥാനം-സി. ഹരിപ്രിയ (തേവള്ളി ജി.എം.ബി.എച്ച്. എസ്.എസ്), മൂന്നാം സ്ഥാനം- രസ്ന രമേശ് (ചിതറ ജി.എച്ച്.എസ്.എസ്);
ഹൈസ്‌കൂള്‍-ഒന്നാം സ്ഥാനം- എന്‍.അജ്മല്‍ മുഹമ്മദ് (കരിക്കോട് ടി.കെ.എം. സെന്റിനറി പബ്ലിക് സ്‌കൂള്)‍, ആമിന നാസര്‍ (കോയിക്കല്‍ ജി.എച്ച്.എസ്.എസ്), രണ്ടാം സ്ഥാനം- അദ്വൈത് (കൊട്ടിയം ഒക്സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്)‍, മൂന്നാം സ്ഥാനം-ദിവ്യരൂപ്യ (വടക്കേവിള, എസ്.എന്‍. പബ്ലിക് സ്‌കൂള്)‍;
അപ്പര്‍ പ്രൈമറി- ഒന്നാം സ്ഥാനം-എച്ച്. കൃഷ്ണജിത്ത് (സെൻറ്​ പോള്‍ യു.പി.എസ്), രണ്ടാം സ്ഥാനം- ജെറിന്‍ ജേക്കബ് (പൂയപ്പള്ളി ജി.എച്ച്.എസ്), മൂന്നാം സ്ഥാനം-എസ്. നവശ്രീ (വാളത്തുംഗല്‍ മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍).

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles