26.9 C
Kollam
Thursday, October 6, 2022
spot_img

ഉത്സവാഘോഷത്തിനിടെ തർക്കം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

പാരിപ്പള്ളി: ഉത്സവാഘോഷത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ഉടലെടുത്ത വൈരാഗ്യത്തിൽ യുവാവിനെ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പാരിപ്പള്ളി പോലീസിന്റെ പിടിയിൽ ആയി. പാരിപ്പള്ളി എഴിപ്പുറം പലവിള പുത്തൻ വീട്ടിൽ ഷിബു(43) ആണ് പോലീസ് പിടിയിൽ ആയത്.

ഈ കേസ്സിലെ മറ്റ് പ്രതികളായ അജി, രാഹുൽ, സജിത്ത്, വിപിൻ, വിവേക് എന്നിവരെ നേരത്തേ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. എഴിപ്പുറം പുതുവൽ വിള പുത്തൻവീട്ടിൽ ഗിരീഷിനാണ് കുത്തേറ്റത്. ഏപ്രിൽ മാസം 07 തീയതി ഉത്സവാഘോഷത്തിനിടയിൽ ഗിരീഷിന്റെ സഹോദരിയുടെ മക്കളും കേസിലെ മറ്റ് പ്രതികളും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിൽ ഗിരീഷ് ഇടപെട്ടതിലുള്ള വിരോധത്തിൽ പിന്നീട് ഷിബുവിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി എത്തി ഗിരീഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുത്തേറ്റ് അവശനിലയിൽ ആയ ഗിരീഷിനെ കൊല്ലം മേവറത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവ ശേഷം കടന്ന് കളഞ്ഞ പ്രതികളിൽ ഷിബു ഒഴികെ ഉള്ളവരെ ദിവസങ്ങൾക്കുള്ളിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞ് വന്ന പ്രതിയെ പറ്റി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.

പാരിപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൽജബ്ബാർ എ യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സുരേഷ് കുമാർ, ജി.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ സജു, സി.പി. സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles