24.9 C
Kollam
Tuesday, January 25, 2022
spot_img

ഉത്രവധക്കേസ് : സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ബുധനാഴ്ച

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി ബുധനാഴ്ച നടത്തുമെന്നും കോടതി വിധി പറഞ്ഞു. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നാല് വകുപ്പുകൾ അനുസരിച്ചാണ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷത്തത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. വിധി പ്രസ്താവനത്തിനായി 12 മണിയോടെ കോടതിയിൽ എത്തിച്ചിരുന്നു. വധശിക്ഷ നൽകാൻ കഴിയുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അതിനാൽ സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയുണ്ടാകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിതെന്നും പ്രതി സൂരജിന് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. സ്വന്തം ഭാര്യ വേദനയാൽ നിലവിളിച്ചപ്പോൾ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. പ്രതി യാതൊരു തരത്തിലുള്ള ദയയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ ഉത്രയുടേത് കൊലപാതകമല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നാണ് സൂരജ് പറഞ്ഞത്.ഉത്ര കൊല്ലപ്പെട്ടത് ഒരു വർഷവും അഞ്ച് മാസവും നാല് മാസവും തികയുമ്പോഴാണ് കോടതി വിധി പറഞ്ഞത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയത്. 2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശേരി വീട്ടിൽ ഉത്രയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനു മായി പാമ്പിനെകൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പാമ്പുകടിച്ചത് സര്‍പ്പ കോപമാണെന്നു വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അപൂർവമായ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്.സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം നടത്തിയ അന്വേഷണമാണ് സൂരജിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഉത്രയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോൺ കോളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടന്നത്. 87 സാക്ഷികൾ നൽകിയ മൊഴികളും 288 രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ജീവനുള്ള ഒരു വസ്തു ആയുധമായി ഉപയോഗിച്ച് കൊലപാതകം നടത്തി എന്നതാണ് ഉത്ര വധക്കേസിൻ്റെ ഏറ്റവും വലിയ സവിശേഷത.വ്യക്തമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പാക്കിയതെങ്കിലും പ്രതിയുടെ വിശദീകരണത്തിലുള്ള വിശ്വാസക്കുറവും അമിതാഭിനയവുമാണ് സൂരജിനെതിരെ ഉത്രയുടെ വീട്ടുകാര്‍ സംശയമുയര്‍ത്താൻ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തവണ പാമ്പുകടിച്ചെങ്കിലും മരണത്തിൽ നിന്ന് അത്ഭുതരമായി രക്ഷപെട്ട ഉത്രയെ ഒന്നര മാസത്തിനുള്ളിൽ വീണ്ടും പാമ്പുകടിയ്ക്കുകയായിരുന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles