24.9 C
Kollam
Tuesday, January 25, 2022
spot_img

ഉത്തരാഖണ്ഡിൽ 11 പർവതാരോഹകർ മരിച്ചു; ബാക്കി 6പേർക്കായി തിരച്ചിൽ : കാരണം കനത്ത മഞ്ഞുവീഴ്ച്ച

ഒക്ടോബര്‍ 18നാണ് പര്‍വതാരോഹകരും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പടെയുള്ള 17 പേരടങ്ങുന്ന സംഘം വഴിതെറ്റി കുടുങ്ങിയത്. 17 അംഗ സംഘത്തിലെ ബാക്കി 6 പേർക്കായി ഇപ്പോഴും  തുടരുകയാണ്.
ന്യൂഡൽഹി: കനത്ത മഞ്ഞുവീഴ്ചയിൽ  ഉത്തരാഖണ്ഡിലെ ലംഖാഗ പാസ് മേഖലയിൽ കാണതായ പർവതാരോഹകർക്കായി വ്യമോസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കി. 11 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 17,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മേഖലയാണിത്. ഒക്ടോബര്‍ 18നാണ് പര്‍വതാരോഹകരും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പടെയുള്ള 17 പേരടങ്ങുന്ന സംഘം വഴിതെറ്റി കുടുങ്ങിയത്. 17 അംഗ സംഘത്തിലെ ബാക്കി 6 പേർക്കായി ഇപ്പോഴും തുടരുകയാണ്.വ്യോമസേന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍ (എഎൽഎച്ച്) ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. രക്ഷപ്പെട്ട ഒരാളും 5 മൃതദേഹങ്ങളും സൈന്യത്തിന് തിരികെ എത്തിക്കാനായി. മരിച്ചവരിൽ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു വെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഡൽഹി സ്വദേശിയാ ണെന്നും ഒൻപത് പേര്‍ പശ്ചിമബംഗാളിൽ നിന്നുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട് 

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles