24.9 C
Kollam
Tuesday, January 25, 2022
spot_img

ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനം: വിനോദ സഞ്ചാരികള്ടക്കം നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം. നൈനിറ്റാളിലെ രാംഗഡിലാണ് മേഘവിസ്ഫോടനമുണ്ടായത്. നൈനിറ്റാളില്‍ നദി കരകവിഞ്ഞ് ഒഴുകുകയാണ്.കനത്തമഴയെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. റോഡുകളും തെരുവുകളും വെള്ളത്തില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി കനത്തമഴയാണ് ഉത്തരാഖണ്ഡില്‍ പെയ്യുന്നത്. നേപ്പാളില്‍നിന്നുള്ള മൂന്ന് തൊഴിലാളികള്‍ മഴക്കെടുതിയില്‍ മരിക്കുകയും ചെയ്തു. ചാര്‍ധാം തീര്‍ഥാടകരോടു യാത്ര താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles