26.9 C
Kollam
Monday, July 26, 2021
spot_img

ഈ വര്‍ഷം അഞ്ചുമാസത്തിനിടെ 1513 ബലാത്സംഗ കേസുകള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം അഞ്ചുമാസത്തിനിടെ 1513 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ് സ്റ്റാറ്റിറ്റിക്സ് കണക്കുകള്‍. ഇതില്‍ 627 ഇരകളും ചെറിയ പെണ്‍കുട്ടികളാണ്. 15 കുട്ടികള്‍ക്ക് ലൈംഗികാതിക്രമത്തിനിടെ ജീവന്‍ നഷ്ടമായി. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണം, എന്നിവയുള്‍പ്പെടെ 1639 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയതിന് 1437 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഇതുവരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. എന്നാല്‍ ഈവര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles