27.9 C
Kollam
Sunday, June 26, 2022
spot_img

ഈ നിയമസഭയിലെ കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയായി ഉമ

കൊച്ചി: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നിലനിർത്തിയതോടെ നിയമസഭയിലെത്തുന്നത് കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎ. 15-ാം നിയമസഭയിൽ പി ടി തോമസ് അടക്കം 21 പുരുഷ കോൺഗ്രസ് എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ഒരു വനിതാ ജനപ്രതിനിധിയെ കോൺഗ്രസിന് നിയമസഭയിൽ എത്തിക്കാനായി.

കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയും യുഡിഎഫിലെ രണ്ടാം വനിതാ ജനപ്രതിനിധിയുമാണ് ഉമ തോമസ്. വടകര മണ്ഡലത്തിൽ നിന്നും ജയിച്ചെത്തിയ ആർഎംപിയുടെ കെ കെ രമയാണ് യുഡിഎഫിലെ മറ്റൊരു വനിതാ ജനപ്രതിനിധി. എൽഡിഎഫിൽ പത്ത് വനിതാ എംഎൽഎമാരാണ് ഉള്ളത്. ഉമകൂടി എത്തുന്നതോടെ നിയമസഭയിലെ ആകെ വനിതാ എംഎൽഎമാരുടെ എണ്ണം പന്ത്രണ്ടാകും.

1996ലെ തെരഞ്ഞെടുപ്പിൽ 13 വനിതകൾ ജയിച്ചതിനു ശേഷം ഇത്രയധികം വനിതകൾ ആദ്യമായാണ് നിയമസഭയിൽ എത്തുന്നത്. 2016ൽ എട്ട് വനിതകളാണ് നിയമ സഭയിൽ എത്തിയത്. 15-ാം നിയമസഭയിലേക്ക് മത്സരിച്ച 103 പേരിൽ 11 പേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ഒരാൾ പോലും കോൺഗ്രസിൽ നിന്നുള്ളവരായിരുന്നില്ല.25,016 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ഉമ തോമസ് നിയമസഭയിലെത്തുന്നത്. തുടക്കം മുതൽ ലീഡ് നിലനി‍‍ർത്താൻ ഉമ തോമസിനായി. ഏഴാം റൗണ്ട് എണ്ണിയപ്പോഴേക്കും കഴിഞ്ഞ തവണ പി ടി തോമസ് നേടിയ ഭൂരിപക്ഷം ഉമ മറികടന്നിരുന്നു. സിറ്റിങ് സീറ്റിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനായതിന്റെ ആഘോഷത്തിലാണ് കോൺഗ്രസ് പ്രവ‍ർത്തകർ.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles