26.7 C
Kollam
Wednesday, May 18, 2022
spot_img

ഈ കാര്യത്തിൽ നമ്മൾ മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ താഴെ നിന്നും ഒന്നാമതാണ്: വിമര്‍ശനവുമായി സംവിധായകന്‍ ബിജു

കഴിഞ്ഞ ഏതാനും ചില  വർഷങ്ങളിലായി  ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സമഗ്രമായ ഫിലിം പോളിസിയും സിനിമാ നിർമാണത്തിനായുള്ള  ഇൻസെന്റീവുകളും സബ്‌സിഡിയും ഏർപ്പെടുത്തി തുടങ്ങി എന്നാൽ ഈ ഒരു കാര്യത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പരിശോധിച്ചാൽ കേരളത്തിൻ്റെ സ്ഥാനം താഴെ നിന്നും ഒന്നാമതാനെന്ന് രൂക്ഷ വിമർശനവുമായി സംവിധായകന്‍ ബിജു. സോഷ്യൽ മീഡിയയിലൂടയാണ് ബിജു വിമർശനം നടത്തിയത്.

ബിജുവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കഴിഞ്ഞ ഏതാനും ചില വർഷങ്ങളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സമഗ്രമായ ഫിലിം പോളിസിയും സിനിമാ നിർമാണത്തിനായുള്ള ഇൻസെന്റീവുകളും സബ്‌സിഡിയും ഏർപ്പെടുത്തി തുടങ്ങി . ഒരു പക്ഷെ ഈ ഒരു കാര്യത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പരിശോധിച്ചാൽ കേരളത്തിന്റെ സ്ഥാനം താഴെ നിന്നും ഒന്നാമത് ആയി വരും എന്നതാണ് യാഥാർഥ്യം .ചില സംസ്ഥാനങ്ങളിൽ ഇപ്പോൾ രൂപീകരിച്ചിട്ടുള്ള ഫിലിം സബ്‌സിഡി , ഇൻസെന്റീവ് എന്നിവയുടെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു . ഓരോ സംസ്ഥാനത്തിനും സബ്‌സിഡിക്ക് വിവിധ മാനദണ്ഡങ്ങൾ ആണ് നിശ്ചയിച്ചിട്ടുള്ളത് .ആസാം – നിർമാണ ചിലവിന്റെ (Qualified production expense ) 25 % അല്ലെങ്കിൽ ഒരു കോടി രൂപ , ഏതാണോ കുറവ് അത് .ഗോവ – വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സിനിമകളെ വിവിധ കാറ്റഗറികൾ ആയി തിരിച്ചിട്ടുണ്ട് . എ കാറ്റഗറിയിൽ ഉൾപ്പെടുന്ന സിനിമകൾക്ക് നിർമാണ ചിലവിന്റെ 50 % സബ്‌സിഡി , ഏറ്റവും കൂടുതൽ 50 ലക്ഷം രൂപ .

ഗുജറാത്ത് – 75 ലക്ഷം രൂപ നിർമാണത്തിനായുള്ള ഇൻസെന്റീവ് . വിവിധ കാറ്റഗറികളിൽ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടുന്ന ഗുജറാത്തി ഭാഷാ സിനിമകൾക്ക് 5 കോടി രൂപ വരെ സാമ്പത്തിക സമ്മാനം .ഹരിയാന – ഓരോ ക്രൈറ്റീരിയകൾ അനുസരിച്ചുള്ള സ്‌കോർ സിസ്റ്റം സിനിമകളെ വിലയിരുത്താനായി നിശ്ചയിച്ചിട്ടുണ്ട് . സ്‌കോർ നിലവാരം അനുസരിച്ചു വിവിധ തോതിലുള്ള സബ്‌സിഡി ലഭിക്കും . ബജറ്റിന്റെ 50 % അല്ലെങ്കിൽ ഒരു കോടി രൂപ ഏതാണോ കുറവ് അത് ലഭിക്കും . ദേശീയ അന്തർദേശീയ പുരസ്കാരം നേടുന്ന സിനിമകൾക്ക് 20 % തുക കൂടുതൽ ലഭിക്കും .വിദേശ ചലച്ചിത്ര മേളകളിൽ പങ്കെടുക്കുന്നതിനായി ഒരാൾക്ക് വിമാന യാത്രാക്കൂലിയും താമസ ചിലവും നൽകും .ഹിമാചൽ പ്രദേശ് – ഹിമാചൽ പ്രദേശ് ഭാഷയിലുള്ള സിനിമയ്ക്ക് മാക്സിമം 50 ലക്ഷം രൂപ വരെ സബ്‌സിഡി നൽകും.ജമ്മു & കാശ്മീർ – നിർമാണ ചിലവിന്റെ 50 % മുതൽ 75 % വരെ ഇൻസെന്റീവ് . ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നിർമാതാക്കൾ / സംവിധായകർ എന്നിവർക്ക് 1.75 കോടി രൂപ മുതൽ 3.25 കോടി വരെ മാക്സിമം സബ്‌സിഡി സിനിമയുടെ നിർമാണ ചിലവ് അനുസരിച്ചു .

ജാർഖണ്ഡ് – 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ സബ്‌സിഡി വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചു .കർണാടക – കർണാടക ടൂറിസം ഡിപ്പാർട്ടമെന്റ് നൽകുന്ന സബ്‌സിഡി , മാക്സിമം 2.5 കോടി വീതം മൂന്ന് സിനിമകൾക്ക് , ഒരു കോടി രൂപ വീതം അഞ്ചു സിനിമകൾക്ക് .കന്നഡ സിനിമയ്ക്കുള്ള കർണാടക സർക്കാർ സബ്‌സിഡി തിരഞ്ഞെടുക്കപ്പെടുന്ന 125 സിനിമകൾക്ക് 10 ലക്ഷം രൂപ സബ്‌സിഡി. നാല് ഹിസ്റ്റോറിക്കൽ സിനിമകൾക്ക് 25 ലക്ഷം വീതം . ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടുന്നതോ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ പ്രദര്ശിപ്പിക്കുന്നതോ ആയ സിനിമകൾക്ക് അഡീഷണൽ 15 ലക്ഷം രൂപ .മധ്യ പ്രദേശ് – ഒരു കോടി മുതൽ രണ്ടു കോടി വരെ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സബ്‌സിഡി .മഹാരാഷ്ട്ര – വിവിധ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കിട്ടുന്ന സിനിമകൾ , പ്രധാന ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ എന്നിവ അവാർഡിന്റെയും മേളയുടെയും പ്രാധാന്യം അനുസരിച്ചു വിവിധ കാറ്റഗറികളിൽ ഉൾപ്പെടുത്തി സബ്‌സിഡി നൽകുന്നു .എ കാറ്റഗറിയിൽ ഉൾപ്പെടുന്ന സിനിമകൾക്ക് 40 ലക്ഷം രൂപയും ബി കാറ്റഗറിക്ക് 30 ലക്ഷം രൂപയും സബ്‌സിഡി നൽകുന്നു .

ഒഡിഷ – 1.5 കോടി മുതൽ 4 കോടി വരെ വിവിധ മാനദണ്ഡങ്ങൾക്ക് അനുസൃതമായി .സിക്കിം – 20 ലക്ഷം മുതൽ ഒരു കോടി വരെ വിവിധ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു . ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകർക്ക് പ്രത്യേക മുൻഗണന .തമിഴ് നാട് – തിരഞ്ഞെടുക്കപ്പെടുന്ന സിനിമകൾക്ക് 7 ലക്ഷം രൂപ സബ്‌സിഡിഉത്തർ പ്രദേശ് – 25 മുതൽ 50 ലക്ഷം വരെ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചു .ഉത്തരാഖണ്ഡ് – 25 ലക്ഷം രൂപ സബ്‌സിഡി

ഇനി കേരളം നോക്കാം

ചിത്രാഞ്ജലി സ്റ്റുഡിയോ സംവിധാനം ഉപയോഗപ്പെടുത്തി ചെയ്യുന്ന സിനിമകൾക്ക് 5 ലക്ഷം രൂപ . കെ എസ എഫ് ഡി സി തിരഞ്ഞെടുക്കുന്ന രണ്ടു വനിതാ സംവിധായകർക്കും , രണ്ടു പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട സംവിധായകർക്കും ഒന്നരക്കോടി രൂപ വീതം സിനിമ നിർമിക്കാൻ കെ എസ എഫ് ഡി സി യുടെ കീഴിൽ നൽകും . വേറെ പ്രത്യേകിച്ചൊന്നും ഇല്ല .. ദേശീയ അവാർഡോ അന്താരാഷ്‌ട്ര അവാർഡോ ഒക്കെ കിട്ടിയാൽ ഞങ്ങൾ വേണമെങ്കിൽ ആളും തരവും ഒക്കെ നോക്കി ഒന്നഭിനന്ദിക്കും . വേറെ കാര്യമൊന്നും ഇല്ല .അപ്പോൾ ഏകദേശം ഈ സംസ്ഥാനങ്ങൾ ഒക്കെ ഒന്ന് നോക്കുമ്പോൾ അറിയാം സിനിമാ നിർമാണത്തിന് അവർ നൽകുന്ന പ്രാധാന്യം . ഒപ്പം തങ്ങളുടെ ഭാഷയിലുള്ള സിനിമകൾക്ക് ദേശീയ അന്തർ ദേശീയ അംഗീകാരങ്ങൾ ലഭിച്ചാൽ ആ സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അവർ മനസ്സിലാക്കുന്നു .

കേരളത്തിലാകട്ടെ ഒരു ഫിലിം പോളിസി പോലും ഇത്ര കാലമായി നിലവിലില്ല . പുരസ്കാരങ്ങൾ നേടുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി ഒന്നും തന്നെ ശീലമേ ഇല്ല .അപ്പോൾ ഈ കാര്യത്തിൽ നമ്മൾ മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ താഴെ നിന്നും ഒന്നാമതാണ് . അത് മാറ്റണമെങ്കിൽ ഒരു വിഷൻ ഉണ്ടാകണം . അതുണ്ടോ എന്നുള്ളതാണ് ചോദ്യം .2018 ൽ കേരള സർക്കാർ സിനിമാ സബ്‌സിഡി നിർദേശങ്ങൾ തയ്യാറാക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു . ഷാജി എൻ കരുൺ , ലെനിൻ രാജേന്ദ്രൻ , ബി . അജിത് , കെ എസ് എഫ് ഡി സി യുടെ എം ഡി .ധനകാര്യ വകുപ്പിൽ നിന്നും സെക്രട്ടറി എന്നിവർക്കൊപ്പം ഞാനും ആ കമ്മിറ്റിയിൽ അംഗം ആയിരുന്നു . മറ്റു സംസ്ഥാനങ്ങളിലെ സബ്‌സിഡി കൂടി അടിസ്ഥാനപ്പെടുത്തി വിശദമായ ഒരു സബ്‌സിഡി പരിഷ്കരണ റിപ്പോർട്ട് ആ കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിരുന്നു . ഇപ്പോൾ നാല് വർഷം ആകുന്നു .ആ റിപ്പോർട്ട് ഏതു വഴിക്കു പോയി എന്ന് യാതൊരു അറിവും ഇല്ല . ഇവിടെ കോടിക്കണക്കിനു രൂപാ ചിലവഴിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ പുറത്തു വരുന്നില്ല അപ്പോഴാ ഒരു ഫിലിം സബ്‌സിഡി കമ്മിറ്റി റിപ്പോർട്ട് . ഒന്ന് പോയേ ഉവ്വേ …..

അപ്പോൾ ശരി നമസ്കാരം .

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles