Home Latest NewsNews ഈസ്റ്റര്‍ ദിനത്തില്‍ ‘സല്യൂട്ട്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍.

ഈസ്റ്റര്‍ ദിനത്തില്‍ ‘സല്യൂട്ട്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍.

by Green Media Vision

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. കേരള പൊലീസിന് നേരെ മുര്‍ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന പ്രതിഷേധക്കാരും, ജീപ്പില്‍ നിന്നും ഇറങ്ങി വരുന്ന ദുല്‍ഖറുമാണ് ടീസറിലുള്ളത്. പൊലീസ് യൂണിഫോമില്‍ മാസ് ഗെറ്റപ്പിലാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം ആദ്യമായി മുഴുനീള പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ബോബി-സഞ്ജയ് കൂട്ടുകെട്ട് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു.

GREEN MEDIA CINEMA

You may also like

Leave a Comment