കോട്ടയം : നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ പ്രചരണങ്ങൾ അവസാനിപ്പിച്ച് പി.സി ജോർജ്. ആരെയും ഭയന്നിട്ടല്ല മറിച്ച് ജനിച്ച് വളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളി വിടാതിരിക്കാനാണ് പ്രചരണം അവസാനിപ്പിക്കുന്നതെന്നും പി.സി വ്യക്തമാക്കി.
ഫെയ്സ്ബുക്കിലൂടെയാണ് പി.സി. ജോർജ് പ്രചരണ പരിപാടികൾ നിർത്തിവച്ചതായി അറിയച്ചത്. കഴിഞ്ഞ ദിവസം പി.സിയുടെ പ്രചരണ പരിപാടിയുടെ ഇടയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പി.സി. ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
എന്റെ നാടായ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചരണം ഞാൻ അവസാനിപ്പിക്കുകയാണ്
ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
ഞാൻ ജനിച്ച് വളർന്ന എന്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്.