24.9 C
Kollam
Wednesday, July 28, 2021
spot_img

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തി ക്കാന്‍ കഴിയുമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഇതിന് ആവശ്യമായ നടപടികളെല്ലാം ചെയ്തു കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അടിയന്തരമായി ഒരു കോടി രൂപയെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലില്‍ നടന്ന ഹമാസ് ആക്രമണത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശിനിയായ സൗമ്യ കൊല്ലപ്പെടുന്നത്. സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ നടപടികള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.മൃതദേഹം വിട്ടുകിട്ടാന്‍ സൗമ്യയുടെ കുടുംബം നല്കിയ രേഖകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി അധികൃതര്‍ ഇസ്രായേല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എംബസി സ്വീകരിക്കേണ്ട മറ്റു നടപടികളും പൂര്‍ത്തിയാക്കി. ഇസ്രോയേല്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി കൂടി കിട്ടിയാല്‍ മൃതദേഹം നാട്ടിലേക്ക് അയക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles