30.9 C
Kollam
Tuesday, August 3, 2021
spot_img

“ഇവൾ വിസ്‌മയ” എന്ന ഹ്രസ്വ സിനിമ ശ്രദ്ധേയമാകുന്നു

ശശൂസ്‌ എന്റർടൈൻമെന്റ് യുട്യൂബ് ചാനലിലാണ് ഇവൾ വിസ്മയ പ്രദർശനത്തിനെത്തിയിരിക്കുന്നത്‌

കൊട്ടാരക്കര: വർദ്ധിച്ചു വരുന്ന സ്ത്രീധന സ്ത്രീ പീഡനങ്ങളുടെ
പശ്ചാത്തലത്തിൽ ശിവാനി എന്റർടൈൻമെന്റിന്റെ ബാനറിൽ പ്രദർശനത്തിനെത്തിയ “ഇവൾ വിസ്‌മയ” എന്ന ഹ്രസ്വ സിനിമ ശ്രദ്ധേയമാകുന്നു. അടുത്തിടെ ഭർതൃഗൃഹത്തിൽ ദുരൂഹമായി മരണപ്പെട്ട വിസ്‌മയ എന്ന പെൺകുട്ടിയുടെ ജീവിതകഥ പ്രമേയമാക്കിയ ചിത്രത്തിൽ സ്വയരക്ഷയ്ക്കുവേണ്ടി പെൺകുട്ടികൾ ആയോധനകലകൾ പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയും ഈ സിനിമയിൽ കൂടി
സംവിധായകൻ പ്രേക്ഷകരിൽ എത്തിക്കുന്നതും ശ്രദ്ധേയമാണ് പ്രശസ്ത
കോമഡി കലാകാരനും നടനുമായ ശശാങ്കൻ മയ്യനാട് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഇവൾ വിസ്മയ സമൂഹത്തിന് നല്ലൊരു ഗുണപാഠമാകുന്നു

ശശാങ്കൻ മയ്യനാട് കൊട്ടാരക്കര നടത്തിയ പ്രെസ്സ് മീറ്റിംഗ്

ശശാങ്കൻ മയ്യനാട് .അരുൺ മോഹൻ, പ്രമദം ഓമന, ശ്യം ചാത്തന്നൂർ, ശിവാനി, ജീവ എന്നിവർക്ക് പുറമെ മിനി സ്‌ക്രീൻ തരാം സ്റ്റെഫി ലിയോണാണ് വിസ്മയയായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കലാസംവിധാനം ഗുലാബ് മയ്യനാട് ,ക്യാമറ അഭിറെജി ,മ്യുസിക് വിഷ്ണു രാജശേഖര ,എഡിറ്റിംഗ് അമ്പാടി എന്നിവർ നിർവ്വഹിച്ചിരിക്കുന്നു യുട്യൂബ് റിലീസിങ്ങിന് പുറമെ പ്രഗത്ഭരായ ചലച്ചിത്ര തരങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജുവഴിയും ഇവൾ വിസ്മയ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു .തെന്മല, മയ്യനാട് എന്നിവടങ്ങളിൽ ചിത്രീകരിച്ച സിനിമ പുതിയ തലമുറയ്ക്കും സമൂഹത്തിനും നല്ലൊരു അറിവ്
നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നതെന്നും ശശാങ്കൻ മയ്യനാട് പറഞ്ഞു .ശശൂസ്‌ എന്റർടൈൻമെന്റ് യുട്യൂബ് ചാനലിലാണ് ഇവൾ വിസ്മയ പ്രദർശനത്തിനെത്തിയിരിക്കുന്നത്‌ ഇതിനോടകം പ്രേഷകരുടെ
മികച്ചപ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles