Home Latest News ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം എല്ലാആരാധനാലയത്തിലും 50 പേര്‍ പാടില്ല -മുഖ്യമന്ത്രി

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം എല്ലാആരാധനാലയത്തിലും 50 പേര്‍ പാടില്ല -മുഖ്യമന്ത്രി

by Green Media Vision

തിരുവനന്തപുരം:ഇരുചക്രവാഹനങ്ങളില്‍കുടുംബാംഗങ്ങളാണെങ്കില്‍ മാത്രമേ രണ്ടുപേര്‍ യാത്ര ചെയ്യാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും ഇരട്ട മാസ്ക് ധരിക്കണം. കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ ഒരാളെ മാത്രമേ അനുവദിക്കൂ.നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും. ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണിന് സമാനമായ നിലയിലായിരിക്കും കാര്യങ്ങള്‍. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. വലിയ സൗകര്യം ഉള്ള ആരാധനാലയങ്ങളില്‍ മാത്രമേ 50 പേര്‍ക്കു പ്രാര്‍ഥന നടത്താന്‍ അനുമതിയുള്ളൂ. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം.
കടകളും ഹോട്ടലുകളും സമയബന്ധിതമായി പ്രവൃത്തിപ്പിക്കാം. ബാങ്കിങ് സമയം രണ്ടുമണിവരെയായി ചുരുക്കാന്‍ ഇടപെടല്‍ നടത്തും…

You may also like

Leave a Comment