27.9 C
Kollam
Monday, June 14, 2021
spot_img

ഇരവിപുരം , താന്നി കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ മോഷണശ്രമം

കൊല്ലം: ഇരവിപുരം താന്നി കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ മോഷണശ്രമം.കള്ളൻമാർ വിലസുന്നു . പല വീടുകളുടെയും അടുക്കളവാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. രാത്രി ഒരുമണിയൊടെയാണ് പലയിടങ്ങളിലും മോഷണശ്രമം നടന്നത്. എന്നാൽ വീടുകളിൽ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് വീട്ടുകാർ പറയുന്നു. മോഷ്ടാവ് മുഖം മറച്ചുംകൈകളിൽ ഗ്ലൗസും ധരിച്ചാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു കമ്പി പാരയോ മറ്റോ ഉപയോഗിച്ച് ആണ് വീടിന്റെ വാതിലുകൾ കുത്തിത്തുറക്കുന്നത് . താന്നി സ്വദേശികളായ ക്ലീറ്റസ്സ്, പുരുഷോത്തമൻ, ജോയി ലൂക്കോസ്സ്, ദിനേശ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് കേസെടുക്കുകയും മോഷണശ്രമം നടന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. മോഷ്ടാവിൻ്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ എത്രയും വേഗം പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ ഇതിൽ ജാഗ്രതാ സമിതി രൂപീകരിച്ചു മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles