27.9 C
Kollam
Monday, June 14, 2021
spot_img

ഇരവിപുരം ആലുംമൂട് ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു.

കൊല്ലം ഇരവിപുരം ആലുംമൂട് ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി  തകർത്ത് പണം അപഹരിച്ചു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ നട തുറക്കാൻ എത്തിയ പൂജാരിയാണ് വഞ്ചി കുത്തിതുറന്ന നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ക്ഷേത്രഭാരവാഹികൾ എത്തി ഇരവിപുരം പോലീസിൽ പരാതി നൽകി. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ക്ഷേത്രത്തിന് സമീപമുള്ള സി.സി.റ്റി.വി കളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചു. രണ്ടാഴ്ചയ്ക്ക് മുൻപ് ക്ഷേത്രത്തിന് സമീപത്തെ ഫ്ലാറ്റിലെ കിണറിൽ സ്ഥാപിച്ചിരുന്ന നാല് മോട്ടോറുകൾ മോഷണം പോയിരുന്നു. സംഭവത്തിൽ ഫ്ലാറ്റ് ഉടമസ്ഥർ ഇരവിപുരം പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം നടന്നുവരികയുമാണ്. ഇതിനുമുൻപ് ഇരവിപുരം ചെട്ടിനട ക്ഷേത്രത്തിനു മുന്നിലെ കാണിക്കവഞ്ചി തകർത്തു പണം അപഹരിച്ചിരുന്നു. കൂടാതെ ജോളി ജംഗ്ഷനിലെ കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ഉണ്ടായിരുന്ന  സ്വർണാഭരണങ്ങൾ അപഹരിക്കുകയും ക്ഷേത്രത്തിനു മുന്നിലെ വഞ്ചി കുത്തിത്തുറക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇരവിപുരത്തും സമീപപ്രദേശങ്ങളിലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ പതിവായിരിക്കുകയാണ്. മോഷണങ്ങൾ തടയുന്നതിനായി പോലീസിന്റെ രാത്രികാല പെട്രോളിങ്ങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ReplyForward

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles