27.9 C
Kollam
Sunday, June 26, 2022
spot_img

ഇന്റിമേറ്റ് രംഗങ്ങളില്‍ ഒപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു; വിമര്‍ശനങ്ങള്‍ മറുപടിയുമായി നടി ദുര്‍ഗകൃഷ്ണ

ഉടല്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ ദുര്‍ഗ കൃഷ്ണ അഭിനയിച്ച, ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ചര്‍ച്ചകള്‍ പിന്നീട് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും, സിനിമയില്‍ അവതരിപ്പിച്ച ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. സിനിമയുടെ വിജയത്തിന് പിന്നാലെ പ്രേക്ഷകര്‍ക്കൊപ്പം സന്തോഷം പങ്കുവെക്കാന്‍ താരം തന്നെ ലൈവില്‍ എത്തുകയായിരുന്നു.

ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ നവാഗതനായ രതീഷ് രഘു നന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ‘ഉടല്‍’. അഭിനയത്തിന്റെ ഇനിയും അവസാനിച്ചിട്ടില്ലാത്ത സാധ്യതകളെ പ്രേക്ഷകര്‍ക്കു മുന്നില്‍ നിഷ്പ്രയാസം എത്തിച്ച ഇന്ദ്രന്‍സിന്റെ കഥാപാത്രമാണ് എടുത്തു പറയേണ്ടത്. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തോടൊപ്പം തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് ദുര്‍ഗ കൃഷ്ണ കാഴ്ച്ചവെച്ചത്. ഇപ്പോള്‍ മികച്ച പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും സ്വന്തമാക്കുകയാണ് ചിത്രം.

ഉടല്‍ റിലീസായി ദിവസങ്ങള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതില്‍ തന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ലൈവില്‍ എത്തിയത്. ചിത്രത്തിന് ഇപ്പോള്‍ ലഭിക്കുന്നത് നല്ല പ്രതികരണങ്ങളാണ്. ഒരുപാട് ആളുകള്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്തു. എല്ലാവര്‍ക്കും തന്നെ സിനിമ ഇഷ്ടപ്പെടുകയും ചെയ്തു. സിനിമയെക്കുറിച്ച് മാത്രമല്ല അഭിനയവും ആളുകള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും താരം പറഞ്ഞു.

ഏറെ വികാരനിര്‍ഭരയായാണ് ദുര്‍ഗ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. സന്തോഷം കൊണ്ട് കണ്ണ് നിറയുകയും ശബ്ദം ഇടറുകയുമൊക്കെ ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തില്‍ ഇത്തരം നിമിഷങ്ങളൊക്കെ വളരെ കുറവാണ്. തന്റെ പിറന്നാളിന് പോലും ഇത്രയും ഫോണ്‍കോളുകള്‍ വന്നിട്ടില്ല എന്നാണ് താരം പറയുന്നത്. സിനിമയില്‍ ഒരുപാട് ആളുകളോട് എനിക്ക് നന്ദി പറയാനുണ്ട്. സിനിമയുടെ നിര്‍മ്മാതാക്കളോടും സംവിധായകനോടും സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആളുകളോടും താരം സ്‌നേഹം അറിയിക്കുന്നു.ഉടലില്‍ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ ചാച്ചന്‍ എന്നാണ് ദുര്‍ഗ അഭിസംബോധന ചെയ്യുന്നത്. ഇപ്പോഴും ദുര്‍ഗ ഇന്ദ്രന്‍സിനെ ചാച്ചന്‍ എന്നു തന്നെയാണ് വിളിക്കുന്നത്. സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ വരുന്നതില്‍ അദ്ദേഹം വളരെ സന്തോഷത്തിലാണ്. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നതായയും ദുര്‍ഗ പറയുന്നു. ചിത്രത്തിലെ ഫൈറ്റ് സീനികളില്‍ തങ്ങള്‍ക്കോരോരുത്തര്‍ക്കും ലഭിച്ച പിന്തുണയാണ് അത്തരം നല്ല രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകാന്‍ കാരണം എന്നും താരം വ്യക്തമാക്കി.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles