Home Latest NewsNews ഇന്റര്‍നാഷണല്‍ മാഗസിനായ ന്യൂസ് വീക്ക് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ വേള്‍ഡ് ബെസ്റ്റ് ഹോസ്പിറ്റല്‍ 2021 കൊല്ലം ജില്ലാ ആശുപത്രിയും

ഇന്റര്‍നാഷണല്‍ മാഗസിനായ ന്യൂസ് വീക്ക് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ വേള്‍ഡ് ബെസ്റ്റ് ഹോസ്പിറ്റല്‍ 2021 കൊല്ലം ജില്ലാ ആശുപത്രിയും

by Green Media Vision

കൊല്ലം: ഇന്റർനാഷണൽ
മാഗസിനായ ന്യൂസ് വീക്ക് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ വേള്‍ഡ് ബെസ്റ്റ് ഹോസ്പിറ്റല്‍ 2021ൽ കൊല്ലം ജില്ലാ ആശുപത്രിയും തെരഞ്ഞെടുക്കപ്പെട്ടു. 25 ലോകരാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2000 ആശുപത്രികളില്‍ കൊല്ലം ജില്ലാ ആശുപത്രി സ്ഥാനംപിടിച്ചു. കേരളത്തില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിക്ക് മാത്രമേ നോമിനേഷന്‍ ലഭിച്ചിട്ടുള്ളൂ.

അമേരിക്ക, ഇംഗ്ലണ്ട്,ജര്‍മ്മനി,കാനഡ ഓസ്ട്രേലിയ,സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ഇതിലുള്‍പ്പെടുന്നു. ഏകദേശം 74000 ഡോക്ടേഴ്സ്, ഹോസ്പിറ്റല്‍ മാനേജേഴ്സ്, ഹെല്‍ത്ത് പ്രൊഫഷണല്‍സ് ഉള്‍പ്പെട്ട ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് കൊല്ലം ജില്ലാ ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡിനായി പരിഗണിച്ച ഘടകങ്ങള്‍ പേഷ്യന്‍സ് സാറ്റിസ്ഫാക്ഷന്‍, ഹൈജീന്‍, സേഫ്റ്റി മെഷേഴ്സ്, ഡോക്ടേഴ്സ് കെയര്‍, നഴ്സിംഗ് കെയര്‍ തുടങ്ങിയവയാണ്. ഇന്ത്യയിലെ ബെസ്റ്റ് ഹോസ്പിറ്റല്‍ റാങ്കിംഗില്‍ 66.37% മാര്‍ക്ക് വാങ്ങി 63- റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. ഗ്ലോബല്‍ റിസര്‍ച്ച്‌ സ്ഥാപനമായ സ്റ്റാറ്റിസ്റ്റാ ഡേറ്റാ ആണ് റിസര്‍ച്ച്‌ നടത്തിയത്.
Green Media Vision News

You may also like

Leave a Comment