26.9 C
Kollam
Monday, July 26, 2021
spot_img

ഇന്ന് 11361 പേര്‍ക്ക് കൊവിഡ് ; 24 മണിക്കൂറിനുള്ളിൽ 90 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 11361 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വ്യാപക ലോക്ക്ഡൗൺ പിൻവലിച്ച് രണ്ടാം ദിവസമാണ് പുതിയ കണക്കുകള്‍ പുറത്തു വരുന്നത്. 24 മണിക്കൂറിനുള്ളിൽ 90 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടിപിആര്‍ വര്‍ധിച്ചാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയതിൻ്റെ മൂന്നിരട്ടി പരിശോധന നടത്താനാണ് നീക്കം. ഇത്തരത്തിൽ പൂള്‍ഡ് പരിശോധനകള്‍ വര്‍ധിപ്പിച്ചാൽ കൂടുതൽ കേസുകള്‍ കണ്ടെത്താനാ കുമെന്നും രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മെയ് എട്ടിനു സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരു മാസത്തിനു ശേഷം ജൂൺ 17നാണ് പിൻവലിച്ചത്.
സംസ്ഥാനത്ത് നിലവിൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിലാണ് കടുത്ത നിയന്ത്രണങ്ങളുള്ളത്. കേസുകളുടെ എണ്ണം കുറവുള്ള ഭൂരിഭാഗം പ്രദേശങ്ങളും സര്‍ക്കാര്‍ തുറന്നു കൊടുത്തതോടെ സ്വകാര്യ വാഹനങ്ങളടക്കം വ്യാപകമായി നിരത്തിലിറങ്ങി. കൊവിഡ് പരിശോധനകള്‍ ടിപിആര്‍ കൂടുതലുള്ള മേഖലകളിൽ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാൽ ടിപിആര്‍ പത്ത് ശതമാനത്തിനു മുകളിൽ തുടരുന്ന സാഹചര്യത്തിൽ പൂര്‍ണമായ ഇളവുകള്‍ നല്‍കിയിട്ടില്ല. പരിമിതമായ ജീവനക്കാരെ വെച്ചു മാത്രമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുള്ളത്. രോഗികളുടെ എണ്ണം തുടര്‍ന്നും വര്‍ധിച്ചാൽ നിയന്ത്രണങ്ങളും കടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles