Home Latest NewsNewsEntetainment ഇന്ന് ലോക നാടകദിനം ഗാന്ധിഭവന്റെ നേതൃത്വത്തിൽ നാടകദിനാഘോഷം സോപാനം ആഡിറ്റോറിയത്തിൽ

ഇന്ന് ലോക നാടകദിനം ഗാന്ധിഭവന്റെ നേതൃത്വത്തിൽ നാടകദിനാഘോഷം സോപാനം ആഡിറ്റോറിയത്തിൽ

by Green Media Vision
ഇന്ന് ലോക നാടകദിനം ഗാന്ധിഭവന്റെ നേതൃത്വത്തിൽ നാടകദിനാഘോഷം സോപാനം ആഡിറ്റോറിയത്തിൽ


കൊല്ലം;പത്തനാപുരം  ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് മാർച്ച്  27 ശനിയാഴ്ച്ച  3.30 നു ലോകനാടക ദിനാഘോഷം നടക്കും ചലച്ചിത്ര സംവിധായകൻ സിബിമലയിൽ ആഘോഷം ഉത്‌ഘാടനം ചെയ്യും ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ആഘോഷപരിപാടിയിൽ ആലപ്പിസ്റ്റാലിൻ കെപി എ സി ലീലാകൃഷ്‌ണൻ ചലച്ചിത്ര നടൻ ടി പി മാധവൻ സംവിധായകൻ പ്രമോദ് പയ്യന്നൂർ ,പയ്യന്നൂർ മുരളി കൈനകരി തങ്കരാജ് ,വക്കം ഷക്കീർ ,പി ജെ ഉണ്ണികൃഷ്ണൻ ,ബേബിക്കുട്ടൻ തൂലിക ,കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സി ആർ മനോജ്,അപ്പു കുളക്കട  കൊല്ലം എ ന്നിവർ പങ്കെടുക്കും കലശബ്ദത്തിന്റെ ലഘു നാടകം “ഫാക്ടറി ” അവതരിപ്പിക്കും .
 (നാടക പ്രവർത്തകരുടെ കൂട്ടായ്മ ആരംഭിച്ചത് 1948  പാരീസിൽ) ലോകനിലവാരമുള്ള രംഗകലാപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ *1948* ല്‍ പാരീസില്‍വെച്ച് യുനെസ്‌കോയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അന്തര്‍ദേശീയ തിയ്യറ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിലാണ്  *1962* മുതല്‍ ലോക നാടകദിനം ആചരിച്ചുവരുന്നത്. പാരീസിലെ തിയ്യറ്റര്‍ നാഷണലിന്റെ ഉത്സവത്തിനു തുടക്കം കുറിച്ച ദിനമായ *1962* മാര്‍ച്ച്  *27* നായിരുന്നു ആദ്യമായി ഈ ദിനാചരണം നടന്നത്. രംഗകലയെപ്പറ്റിയുളള സമഗ്രമായ അറിവുകള്‍ സമാഹരിക്കാന്‍ പറ്റിയ വേദിയാണ് ലോക നാടകദിനം. സൃഷ്ടിപരമായ ദര്‍ശനങ്ങളുടെ പങ്കുവെയ്ക്കല്‍ ഈ നാടകദിനാഘോഷങ്ങളുടെ പ്രധാനലക്ഷ്യമാണ്. നടന സൗകുമാര്യങ്ങളുടെ പുതിയ വഴികളും, കാഴ്ചപ്പാടുകളുമാണ് എന്നും ലോക നാടകദിനത്തെ സജീവമാക്കുന്നത്.ലോക നാടക ദിനത്തിന്‍റെ സന്ദേശം *20* ലധികം ഭാഷകളിലായി പ്രചരിപ്പിക്കാറുണ്ട്. നൂറു കണക്കിന് റേഡിയോ ടെലിവിഷന്‍ സെന്‍ററുകള്‍ ഈ സന്ദേശം ലോകമെമ്പാടുമെത്തിക്കും.
രംഗകലകളെക്കുറിച്ചുള്ള വിജ്ഞാനവും പ്രയോഗവും അന്തര്‍ദ്ദേശീയ തലത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടാനും അവയുടെ ആദാനപ്രദാനങ്ങളും അതുവഴി ലോകത്തെമ്പാടുമുള്ള നാടകപ്രവര്‍ത്തകരുടെ സൗഹൃദവും ലക്ഷ്യമിടുന്നതാണ് ലോകനാടകദിനാചരണം. ഓരോ വര്‍ഷവും ഐടിഐയുടെ ക്ഷണമനുസരിച്ച് ലോകനിലവാരമുള്ള ഒരു നാടകപ്രതിഭയുടേതായിരിക്കും അന്തര്‍ദേശീയ സന്ദേശം

You may also like

Leave a Comment