24.9 C
Kollam
Wednesday, July 28, 2021
spot_img

ഇന്ന് ലോക നഴ്സസ് ദിനം ; ദൈവത്തിൻ്റെ മാലാഖമാരുടെ ദിനം


കൊല്ലം : മേയ് 12 ആണ് ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നത് . നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം 1965 മെയ് 12 ആയതുകൊണ്ടാണ് ഈ ദിവസം നഴ്സസ് ദിനം ആയി ആചരിക്കുന്നത്. 1965 മുതൽ ലോക നഴ്സിങ് സമിതി (International Council of Nurses )ഈ ദിവസം ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നു.തിരുവനന്തപുരം ∙ ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ലോക നഴ്സസ് ദിനം സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാൻ കേരള ഗവ. നഴ്സസ് യൂണിയൻ തീരുമാനിച്ചു. ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ഛായാചിത്രത്തിനു മുൻപിൽ ദീപം തെളിയിച്ചാണ് പ്രതിജ്ഞാ ദിനം ആചരിക്കുക. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട് താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാവിലെ പത്തിനു നടക്കും. കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ മുഴുവൻ നഴ്സുമാരും ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. എന്നാൽ അവസരം മുതലെടുത്ത് എൻആർഎച്ച്എം മുഖേനയും മറ്റും വളരെ തുച്ഛമായ ശമ്പളം മാത്രം നഴ്സുമാർക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു സംസ്ഥാന പ്രസിഡന്റ് കെ.ഡി.മേരിയും ജനറൽ സെക്രട്ടറി കെ.എസ്.സന്തോഷും ആവശ്യപ്പെട്ടു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles