Home Latest News ഇന്ന് പുലർച്ചെ കൊല്ലത്ത് ചെന്നൈ ഗുരുവായൂർ എക്സ്പ്രസ്സിൽ യാത്രക്കാരിയുടെ മാല കവർന്നു

ഇന്ന് പുലർച്ചെ കൊല്ലത്ത് ചെന്നൈ ഗുരുവായൂർ എക്സ്പ്രസ്സിൽ യാത്രക്കാരിയുടെ മാല കവർന്നു

by Green Media Vision


കൊല്ലം : ചെന്നൈ ഗുരുവായൂർ എക്സ്പ്രസ്സിൽ ഇന്ന് പുലർച്ചെ 2 രണ്ട്മണിയോടെയാണ്  കവർച്ച ആലപ്പുഴ സ്വദേശിയായ യാത്രക്കാരി ആതിരയുടെ മാലയാണ് മോഷ്ടാവ് കവർന്നത് മാല പൊട്ടിച്ച് ഫുഡ് ഓവർവഴി ഓടിയ മോഷ്ടാവ് രണ്ടാം ടെർമിനലിൽ നിന്ന് ബൈക്ക് എടുത്തു കടക്കാൻ ശ്രമിക്കവെ ടെർമിനലിൽ രാത്രി ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന  രണ്ട് സ്ത്രീ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തി മോഷ്ടാവ് രക്ഷപെടുകയായിരുന്നു. രണ്ടാം ടെർമിനൽ ഭാഗത്ത് ലൈറ്റുകൾ കത്താത്തതും പാർക്കിങ്ങ് ഏരിയയ്ക്ക് സമീപത്തെ കാട് മൂടിയ സ്ഥലവും മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ്  ടെർമിനലിന് തൊട്ടടുത്ത കേരളാ ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പൊലീസ് പരിശോധിച്ചെങ്കിലും മോഷ്ടാവിനെക്കുറിച്ച് കൂടുതൽ തെളിവുകൾ ഒന്നും ലഭിച്ചില്ല. റെയിൽവേ പൊലീസ് അന്വോഷണം ഊർജ്ജിതമാക്കി 

You may also like

Leave a Comment