29 C
Kollam
Monday, June 14, 2021
spot_img

ഇന്ന് അർദ്ധരാത്രിമുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം


കൊല്ലം : സംസ്ഥാനത്ത്‌ ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം
നിലവിൽവരും. 52 ദിവസമാണ്‌ നിരോധനം. തീരദേശത്തെ ഡീസൽ ബങ്കുകൾ അടച്ചിടും. നിരോധനത്തിനു മുമ്പ് കടലിൽ പോയി 48 മണിക്കൂറിനുള്ളിൽ തിരിച്ചുവരുന്ന ബോട്ടുകൾക്ക്‌ ഹാർബറുകളിൽ മത്സ്യം വിൽക്കാം. ഇതരസംസ്ഥാന ബോട്ടുകൾ നിരോധനംആരംഭിക്കും മുമ്പ് തീരം വിടാൻ നിർദേശംനൽകി. ഇൻ ബോർഡ് വള്ളങ്ങൾക്കും ചെറിയയാനങ്ങൾക്കും നിരോധനം ബാധകമല്ല. നിരോധന കാലത്ത്‌ തൊഴിലില്ലാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ സമ്പാദ്യ ആശ്വാസ പദ്ധതിയിൽനിന്ന്‌ ധനസഹായം വിതരണം തുടങ്ങി. കുടുംബങ്ങൾക്ക്‌ സിവിൽ സപ്ലൈസ്‌ വകുപ്പ്‌ ഭക്ഷ്യധാന്യക്കിറ്റ്‌ നൽകും. ജില്ലയുടെ തീരങ്ങളിൽ ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി 12 മുതൽ ആരംഭിക്കും. 52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവത്കൃതബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ഇതര സംസ്ഥാനത്ത് നിന്നുമുള്ള ബോട്ടുകളെ കേരള തീരത്ത് അനുവദിക്കില്ല. പരിശോധന കർശനമാക്കും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.നിരോധനം തുടങ്ങുന്നതിന്‌ മുമ്പ്‌ എല്ലാ യന്ത്രവത്കൃതയാനങ്ങളും ഹാർബറുകളിൽ പ്രവേശിക്കണം. രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുളള പെയർ ട്രോളിങ്‌ അഥവാ ഡബിൾ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ജുവനൈൽ ഫിഷിങ്‌ എന്നിവയും നിരോധിച്ചു. പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുമ്പോൾ സാമൂഹിക അകലം നിർബന്ധമാണ്. ഇൻബോർഡ് വള്ളങ്ങളിൽ 30 പേരും കാരിയർ വള്ളങ്ങളിൽ അഞ്ച് പേരും മാത്രമേ പാടുളളൂ. മൺസൂൺ കാലയളവിൽഎല്ലാ യാനങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ, മത്സ്യത്തൊഴിലാളികൾ ബയോമെട്രിക് കാർഡ് എന്നിവ കരുതണം. ഔദ്യോഗിക മുന്നറിയിപ്പ്‌ അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തിന് പോകാവു. കടലിലെ അപകടങ്ങൾ യഥാസമയം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലുള്ള കൺട്രോൾറൂമിൽ അറിയിക്കണം. മത്സ്യവിൽപനക്ക്‌ ലേലം പാടില്ല കർശനമായ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് സർക്കാർഅറിയിപ്പ് .

റിപ്പോർട്ട് : സുരേഷ് ചൈത്രം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles