24.9 C
Kollam
Wednesday, July 28, 2021
spot_img

ഇന്നോവ കാറിൽ കടത്തി കൊണ്ടു വന്ന കഞ്ചാവ് കൊട്ടാരക്കര പോലീസ് പിടികൂടി.

കഞ്ചാവുകടത്തിയ ഇന്നോവ കാർ 

കൊട്ടാരക്കര ;ഇന്നോവ കാറിൽ കടത്തി കൊണ്ടുവന്ന  കഞ്ചാവ് കൊട്ടാരക്കര പോലീസ്  പിടികൂടി.ഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. എം സി റോഡിൽ കൊട്ടാരക്കര കുന്നക്കരയ്ക്ക് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് നിർത്താതെ പോയ ഇന്നോവയെ പോലീസ് പിന്തുടർന്നതിനെ തുടർന്ന ന്ന് എം സി റോഡിൽ നിന്ന് ഗോവിന്ദ മംഗലത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ഇവർക്കായി പോലീസ് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഹന ഉടമയായ കുളക്കട സ്വദേശിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.   മൂന്ന് ദിവസം മുമ്പ് കോട്ടാത്തല സ്വദേശിയായ ഒരാൾ തൻ്റെ കയ്യിൽ നിന്ന് വാടകയ്ക്കെടുത്തിരുന്ന തായി ഇയാൾ കൊട്ടാരക്കര പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പോലീസ് പിന്തുടർന്നപ്പോൾ താൻ വാഹനത്തിലുണ്ടായിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. വിശദമായചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തതയുണ്ടാകുവെന്നാണ് പോലീസ് പറയുന്നത്. വാഹനം വാടകയ്ക്ക് എടുത്ത കോട്ടത്തല സ്വദേശിയെയും സുഹൃത്തിനെയും കൊട്ടാരക്കര പോലീസ് തെരയുന്നുണ്ട്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles