24.9 C
Kollam
Tuesday, January 25, 2022
spot_img

ഇന്ധന നികുതി കുറയ്ക്കാൻ കേരളം തയാറാകണം ; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ധന വില നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനദ്രോഹ നടപടിയിൽ നിന്നും പിൻമാറാൻ സർക്കാർ ഇനിയെങ്കിലും തയാറാവണമെന്നും ഇന്ധനവില വർധനവിൽ കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിന്‍റെ എല്ലാ അടവും പൊളിഞ്ഞുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.കേരള സർക്കാർ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനമന്ത്രി തയാറാവണം. നികുതി കുറയ്ക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles