26.9 C
Kollam
Friday, January 28, 2022
spot_img

ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുന്നു : ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും കൂടി

തിരുവനന്തപുരം: എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധനവില വർധിപ്പി ക്കുന്നത് സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുക യാണ്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. വില കുറയാൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിർത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ടെന്ന് കൗൺസിൽ തീരുമാനിക്കുകയായി രുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാന ങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാ ണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധന വിനെ പ്രതിരോധിക്കുന്നത്.  സാധാരണ ജനജീവിതത്തിന് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി.  ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 109 ലേക്ക് എത്തി. 108.79 ആണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില. ഒരുലിറ്റര്‍ ഡീസലിന് 102.46 ആണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.97 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില. ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ന് വരെ പെട്രോളിന് 4.60 രൂപയും ഡീസലിന് 5.63 രൂപയുമാണ് വര്‍ദ്ധിച്ത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് സൂചന.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles