ന്യൂഡൽഹി: യുക്രെയ്നിലെ റഷ്യയുടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയോട് ഇടപെടണമെന്ന അവശ്യവുമായി യുക്രെയ്ന്. ഇന്ത്യയിലെ യുക്രെയ്ന് അംബാസിഡര്‍ ഇഗോര്‍ പോളികോവ് ആണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.എന്നാല്‍, വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണെന്ന് ഇന്ത്യ വ്യക്തമാക്കി. പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു.