ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ാം ജയന്തി ആഘോഷിക്കുന്ന വേളയിൽ വൻ പ്രഖ്യാപനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നേതാജിയോട് രാഷ്ട്രത്തിനുള്ള കടപ്പാടിൻ്റെ പ്രതീകമായാണ് പ്രതിമ സ്ഥാപിക്കുന്നതെന്ന് മോദി പറഞ്ഞു. ഗ്രാനൈറ്റ് പ്രതിമ പൂര്‍ത്തിയാവുന്നതുവരെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കും. നേതാജിയുടെ ജന്മവാര്ഷിക ദിനമായ ജനുവരി 23ന് പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു