24.9 C
Kollam
Friday, October 29, 2021
spot_img

ഇന്ത്യയുടെ T20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച്‌ വിരാട് കോഹ്ലി

ന്യുഡല്‍ഹി: യുഎഇയിലും ഒമാനിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലിയുടെ പ്രഖ്യാപനം. സമൂഹ മാധ്യമങ്ങളിലൂടെയാണ് കോഹ്ലി ഇക്കാര്യം അറിയിച്ചത്.

“എന്റെ അടുത്ത സുഹൃത്തുക്കളായ രവി ഭായ്, രോഹിത് എന്നിവരുമായുള്ള ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ഒക്ടോബറില്‍ ദുബായില്‍ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഞാന്‍ ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു” ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച കുറിപ്പില്‍ വിരാട് കോലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, സെലക്ടര്‍മാര്‍ എന്നിവരുമായും ഇത് സംബന്ധിച്ച്‌ തീരുമാനം എടുക്കുന്നതിന് മുമ്ബ് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ഒരു കളിക്കാരനെന്ന നിലയില്‍ താന്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായി തുടരുമെന്ന് കോലി അറിയിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles