27.9 C
Kollam
Saturday, October 16, 2021

ഇന്ത്യയിൽ നിന്ന് വാക്സിനെടുത്താൽ അംഗീകരിക്കില്ലെന്ന് ബ്രിട്ടൻ;

ന്യൂഡൽഹി:  രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് യുകെയിൽ എത്തിയാലും വാക്സിൻ എടുക്കാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന തരത്തിലുള്ള നിർദേശമാണ് യുകെ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അസ്ട്രാസെനക വാക്സിൻ എടുത്ത യൂറോപ്പ്, യുഎസ് എന്നിവടങ്ങളിൽ നിന്നുള്ളവർക്ക് നിർബന്ധിത ക്വാറൻ്റൈനും കൊവിഡ് പരിശോധനയും ഇല്ലാതിരിക്കുകയും ഇന്ത്യൻ വാക്സിനായ കൊവിഷീൽഡിനെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് യുകെയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കടുത്ത തിരിച്ചടിയായി യുകെയുടെ പുതുക്കിയ യാത്രാച്ചട്ടം. ഇന്ത്യയിൽ നിന്നും കൊവിഡ്-19 പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസ് സ്വീകരിച്ചവർ രാജ്യത്തെത്തിയാൽ 10 ദിവസം നിർബന്ധിത ക്വാറൻ്റൈനിൽ പ്രവേശിക്കണമെന്നാണ് നിർദേശം. യാത്ര ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുൻപും യുകെയിൽ എത്തി രണ്ടാം ദിവസം എട്ടാം ദിവസവും കൊവിഡ് പരിശോധനകൾക്ക് വിധേയമാകണമെന്നുമാണ് നിർദേശം. പുതുക്കിയ യാത്രാച്ചട്ടം ഒക്ടോബർ നാലിന് പുലർച്ചെ നാല് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയെ കൂടാതെ ആഫ്രിക്ക, തെക്കേ അമേരിക്കൻ രാജ്യങ്ങൾ രാജ്യങ്ങൾ, യുഎഇ, തുർക്കി, തായ്ലൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കും ഈ നിയമം ബാധകമാണ്. ബ്രിട്ടീഷ് വാർത്താ വിശകലന വിദഗ്ധനായ അലക്സ് മാക്കിറസാണ് യുകെ സർക്കാരിൻ്റെ പുതിയ യാത്രാച്ചട്ടം ട്വീറ്റ് ചെയ്തതിന് പിന്നാലെ വിവാദം തുടരുകയാണ്.

ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് – സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് പുനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുകയും ചെയ്യുന്ന കൊവിഷീൽഡ് വാക്സിനെയാണ് യുകെ അംഗീകരിക്കാതിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത കൊവിഷീൽഡ് യുകെയിൽ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഈ പ്രശ്നം നയതന്ത്ര തലത്തിൽ ചർച്ച ചെയ്യാമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. വാക്സിൻ കയറ്റുമതി ചെയ്യുമെങ്കിലും വാക്സിനേഷനിൽ മുൻഗണന നൽകുക രാജ്യത്തെ പൗരന്മാർക്ക് തന്നെയായിരിക്കുമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച വ്യക്തമാക്കി. ഒക