Home Latest NewsNews ഇന്ത്യയിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നു .മഹാരാഷ്ട്രയിൽ വ്യാപനം രൂക്ഷം

ഇന്ത്യയിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നു .മഹാരാഷ്ട്രയിൽ വ്യാപനം രൂക്ഷം

by Green Media Vision

ഇന്ത്യയില്‍ കോവിഡ് രോഗ വ്യാപനവും മരണവും കുതിച്ചുയരുന്നു. പ്രതിദിന രോഗവ്യാപനത്തില്‍ വീണ്ടും ഒന്നാമത്. ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 89,019 പേര്‍ക്ക്.  മരണം 713. ഇതോടെ ആകെ മരണം 1,64,141 ആയി. ഇതുവരെ 1,23,91,129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 6.55 ലക്ഷം കോവിഡ് രോഗികള്‍.
മഹാരാഷ്ട്രയില്‍ ഇന്നലെ റെക്കോര്‍ഡ് രോഗവ്യാപനം. ഇന്നലെ 47,913 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചത്തീസ്ഗഡില്‍ 4,174 പേര്‍ക്കും കര്‍ണാടകയില്‍ 4,991 പേര്‍ക്കും ഡല്‍ഹിയില്‍ 3,594 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3,290 പേര്‍ക്കും  പഞ്ചാബില്‍ 2,873 പേര്‍ക്കും  മധ്യപ്രദേശില്‍ 2,777 പേര്‍ക്കും ഗുജറാത്തില്‍ 2,640 പേര്‍ക്കും  ഉത്തര്‍പ്രദേശില്‍ 2,953 പേര്‍ക്കും ഹരിയാനയില്‍ 1,861 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 1,733 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,288 പേര്‍ക്കും  ഇന്നലെ രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണെങ്കില്‍ ലോക്ഡൗണിനുളള സാധ്യത തളളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. മഹാരാഷ്ട്ര ദുര്‍ഘടസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ താക്കറേ ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്ഘടനയ്ക്കാണോ പ്രധാന്യം നല്‍കേണ്ടതെന്നും ചോദിച്ചു.
റിപ്പോർട്ട്;ഷൈല തിരുവനന്തപുരം GREEN MEDIA VISION —

You may also like

Leave a Comment