Home Latest NewsNewsMarket ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ബൊലേറോ

ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ബൊലേറോ

by Green Media Vision

സ്പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ബൊലേറോ. മഹീന്ദ്രയുടെ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി മോഡല്‍ കൂടിയാണ് ജനപ്രിയ ബൊലേറോ. ഇപ്പോഴിതാ എംയുവിയുടെ ബിഎസ്6 പതിപ്പിന് ചില കോസ്മെറ്റിക് മാറ്റങ്ങള്‍ ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.  2021 മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോഴും ബൊലേറോയുടെ വിപണിയിലെ കുതിപ്പ് തുടരുകയാണ്. 8,905 യൂണിറ്റുകളാണ് ഈ മാര്‍ച്ചില്‍ മഹീന്ദ്ര വിറ്റഴിച്ച ബൊലേറോകളുടെ എണ്ണം. നിലവില്‍ 8.17 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം വരെയാണ്  ബൊലേറോയുടെ എക്സ്-ഷോറൂം വില.

You may also like

Leave a Comment