27.9 C
Kollam
Saturday, October 16, 2021

ഇനി ഒരു മണിക്കൂർ കൊണ്ട് നീന്തൽ പഠിക്കാം ; നീന്തൽതാരം ഡോൾഫിൻ രതീഷിന്റെ വാക്കുകൾ കേൾക്കു

കേവലം ഒരു മണിക്കൂർ കൊണ്ട് പഠിക്കാൻ കഴിയുന്ന നീന്തൽ എന്ത് കൊണ്ടാണ് നമ്മുടെ സമൂഹത്തിന്റ ഇടയിൽ അറിയപ്പെടാതെ പോകുന്നത്. ചോദിക്കുന്നത് പ്രശസ്ത നീന്തൽതാരം കൊല്ലത്തിന്റെ സ്വന്തം ഡോൾഫിൻ രതീഷാണ് 


വീഡിയോ ലിങ്ക്.
………………….https://fb.watch/7YfVgQI2pD/

കൊല്ലം: മരണകാരണമായേക്കാവുന്ന അത്യാഹിതങ്ങളിൽ മറ്റുള്ളവ പോലെ അത്രയൊന്നും ചർച്ച ചെയ്യാത്ത ഒന്നാണ് മുങ്ങിമരണം. നാഷണൽ ക്രൈം റിക്കോർഡ്‌സ് ബ്യുറോയുടെ കണക്കു പ്രകാരം കേരളത്തിൽ ഒരു വർഷം മുങ്ങി മരണങ്ങളുടെ എണ്ണം 1200 മുതൽ 1500 വരെയാണ് അത് ദേശീയ തലത്തിൽ വരുമ്പോൾ. 3.60,000 ന്മുകളിലാണ് അശ്രദ്ധ മൂലമോ അപകടങ്ങൾ മൂലമോ  ജലാശയങ്ങളിലാഴ്ന്നു പോകുന്നത് നിരവധി വിലപ്പെട്ട ജീവനുകളാണ്. ഓരോ വീടിന്റെയും പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അത് വഴി അനാഥമാക്കപ്പെടുന്നത്.
നീന്തലറിയാത്തത് കൊണ്ട് മാത്രം അകാലത്തിൽ പൊലിഞ്ഞു പോയത്.  കേരളത്തിന്റെ പൊതുഘടന നോക്കിയാൽ നമ്മൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതലും എത്തപെടുന്നത് കടൽ കരയിലോ, പുഴയിലോ മാറ്റ് ജലശയങ്ങളിലൊ ആണ് . 

എന്നാൽ നമ്മളിൽ പലരും അവിടെ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകളോ മാറ്റ് സുരക്ഷാ സംവിധാനങ്ങളോ പലപ്പോഴും ശ്രദ്ധിക്കുന്നില്ല. ഇത്‌ കാരണം നഷ്ടപ്പെടുന്നത് സ്വന്തം ജീവൻ ആണെന്നത് പലപ്പോഴും മറന്നു പോകുന്നു.  മുങ്ങി മരണങ്ങൾ ഇല്ലാത്ത ഒരു കേരളത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം നടപ്പാക്കാൻ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി നീന്തലിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിച്ച്  നീന്തൽ പരിശീലനം നടത്തി വരുന്ന  പ്രശസ്‌ത നീന്തൽതാരമാണ് ഡോൾഫിൻ രതീഷ്. ഓരോ മുങ്ങി മരണത്തിന്റെ വാർത്തകൾ കേൾക്കുമ്പോഴും എല്ലാവർക്കും സങ്കടമാണ് തോന്നുന്നത് കേവലം ഒരു മണിക്കൂർ കൊണ്ട് പഠിക്കാൻ കഴിയുന്ന നീന്തൽ എന്ത് കൊണ്ടാണ് നമ്മുടെ സമൂഹത്തിന്റ ഇടയിൽ അറിയപ്പെടാതെ പോകുന്നത്…. അതുമൂലം ഇത്തരം വാർത്തകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു .

ഇനിയൊരു ജീവനും മുങ്ങിമരണങ്ങളിലൂടെ അകാലത്തിൽ പൊലിയാതിരിക്കാൻ, നീന്തലിൽ പ്രാവിണ്യമുള്ള  ആരോഗ്യപൂർണ്ണമായ ഒരു തലമുറയെ രൂപപ്പെടുത്തി എടുക്കേണ്ടതിന്റെ ആവശ്യകത ഇനിയും അവഗണിച്ചു കൂടാ എന്നാണ് രതീഷ് പറയുന്നത് . ഒരു അധ്യായന വർഷം കുട്ടികൾക്ക് പഠനത്തിനൊടൊപ്പം നീന്തൽ കൂടി പഠിപ്പിക്കാനുള്ള തീരുമാനം കൂടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വരുന്ന അഡ്യായന വർഷമെങ്കിലും  കൈ കൊള്ളണം എന്ന് കൂടി ഓർമിപ്പിക്കാൻ ഈ അവസരത്തിൽ അദ്ദേഹം പറയുന്നു . ഒരു അധ്യാന വർഷത്തിലെ കേവലം ഒരു മണിക്കൂറെങ്കിലും മാറ്റിവെച്ചു ഈ നമ്മുടെ കുരുന്നുകളെ ശാസ്ത്രീയമായി നീന്തൽ അഭ്യസിപ്പിക്കുകയോ അതുമല്ലെങ്കിൽ മുങ്ങി മരണത്തിൽ നിന്ന് എങ്ങനെ ശാസ്ത്രീയമായി രക്ഷപ്പെടാം എന്നുള്ള പ്രാഥമികമായ ബാലപാഠങ്ങൾ എങ്കിലും നമ്മുടെ കുരുന്നുകൾക്ക് പറഞ്ഞു കൊടുക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം നീന്തൽ പരിശീലനംനടത്തുകയാണ് . ഇനിയും നീന്തൽ അറിയാത്തതുകൊണ്ട് ഒരു ജീവൻ പോലും നഷ്ടപ്പെടാൻ ഇടയാകരുത് എന്ന ലക്ഷ്യത്തോടെ 

നീന്തൽ പരിശീലനം കൂടാതെ  (കായൽ, കടൽ )   ഫാസ്റ്റ്എയ്ഡ് ക്ലാസ്സ്‌, വെള്ളത്തിലെ അപകടങ്ങളെ കുറിച്ചുള്ള ബോധവത്കരണവും നൽകുന്നുണ്ടു ഡോൾഫിൻ രതീഷ്  

കൂടുതൽ അറിയാൻ വിളിക്കുക
ഡോൾഫിൻ രതീഷ്
9946002800

Facebook Notice for EU! You need to login to view and post FB Comments!

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles