29.9 C
Kollam
Sunday, January 23, 2022
spot_img

ഇനിയും സഹിക്കില്ല; ആക്രമണത്തിന് മടിയില്ല : പാകിസ്ഥാന് മുന്നറിയിപ്പുമായി അമിത്ഷാ

ന്യൂഡൽഹി: അതിർത്തികടന്നുള്ള ആക്രമണങ്ങൾ തുടർന്നാൽ ഇനിയും മിന്നലാക്രമണം നടത്താൻ മടികാണിക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ അംഗീകരിക്കില്ല. ഇത്തരം ഏറ്റുമുട്ടലുകൾ സൈനിക നടപടി ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിൻ്റെയും കീഴിൽ നടന്ന പ്രധാന ചുവടുവെപ്പായിരുന്നു സർജിക്കൽ സ്ട്രൈക്ക്. തീവ്രവാദികളും നുഴഞ്ഞ് കയറ്റക്കാരും നമ്മുടെ അതിത്തിയിൽ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു. ഇന്ത്യയുടെ അതിർത്തികൾ ഭേദിക്കരുതെന്ന് ഞങ്ങൾ ഇതിലൂടെ സന്ദേശം നൽകി. ചർച്ചകൾ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോൾ  അത്  നടക്കില്ല  എന്നും  അമിത് ഷാ മുന്നറിയിപ്പ് നൽകി. ഗോവയിലെ ദർബന്തോറയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയ്ക്ക് ശിലാസ്ഥാപനം നടത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ജമ്മു കശ്‌മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷാ രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തിയത്. ഉറി ഭീകരാക്രമണത്തിന് മറുപടിയായി 2016ലാണ് ഇന്ത്യ പാകിസ്ഥാനിൽ മിന്നാലാക്രമണം നടത്തിയത്.

സമീപകാലത്തായി ജമ്മു കശ്‌മീരിൽ തീവ്രവാദികളുടെ ആക്രമണം ഉയർന്ന നിലയിലാണ്. സൂറൻകോട് പ്രദേശത്തെ ദേരാ കി ഗാലിയോട് ചേർന്ന ഗ്രാമങ്ങളിൽ നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിയുതിർത്ത തോടെ മലയാളി ജവാൻ ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ സൈനികരെ സമീപത്തെ പ്രാഥമിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സഭവിക്കുക യായിരുന്നു. കൊല്ലം ഓടനാവട്ടം കുടവട്ടൂർ ആശാൻ മുക്കിൽ ശിൽ പാലയത്തിൽ (മാടമ്പള്ളിയിൽ) ഹരികുമാറിൻ്റെയും ബീനാകുമാരി യുടെയും മകൻ ജവാൻ എച്ച്. വൈശാഖ് (അക്കു – 24), പഞ്ചാബ് സ്വദേശികളായ നായിബ് സുബോദാർ ജസ് വിന്ദർ സിങ്, ജവാൻ മൻ ദീപ് സിങ്, ജവാൻ ഗജ്ജൻ സിങ്, ഉത്തർപ്രദേശ് സ്വദേശി ജവാൻ സരജ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. വൈശാഖിൻ്റെ സംസ്കാരം ഇന്ന് നടന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles