29.9 C
Kollam
Sunday, January 23, 2022
spot_img

ഇത് ചെയ്താൽ തടികുറച്ച് ഫിറ്റ്നെസ് നിലനിർത്താം

അച്ചടക്കത്തോടെയും ക്ഷമയോടെയും നിങ്ങളുടെ ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്ന ആരോഗ്യമുള്ള ശരീരം നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. നല്ല ശാരീരികാവസ്ഥ നിലനിര്‍ത്തുക എന്നതാണ് കേവലം കൊഴുപ്പു കുറയ്ക്കുക എന്നതിനേക്കാള്‍ പ്രധാനം.

ആരോഗ്യത്തിനും ഫിറ്റ്നസ് നിലനിർത്തുന്നതിനും നിങ്ങൾ പിന്തുടരുന്ന ജീവിതശൈലിയ്ക്ക് വലിയ പങ്കുണ്ട്. അച്ചടക്കത്തോടെയും ക്ഷമയോടെയും നിങ്ങളുടെ ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്ന ആരോഗ്യമുള്ള ശരീരം നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. നല്ല ശാരീരികാവസ്ഥ നിലനിര്‍ത്തുക എന്നതാണ് കേവലം കൊഴുപ്പു കുറയ്ക്കുക എന്നതിനേക്കാള്‍ പ്രധാനം.ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഫിറ്റ്നെസ് നിലനിർത്താൻ ഇക്കാര്യങ്ങൾ ചെയ്യാം

നിങ്ങള്‍ പോഷകാഹാരങ്ങള്‍ കഴിക്കുന്നത് ഒരു ഹൃസ്വകാല പദ്ധതിയായി കണക്കാക്കാന്‍ പാടില്ല. ശരിയായ രീതിയിലുള്ള ഒരു ജീവിതശൈലി നടപ്പിലാക്കുന്നത് വലിയരീതിയിലുള്ള ദീര്‍ഘകാല ഫലങ്ങളാണ് ശരീരത്തിൽ ഉളവാകുക. നിങ്ങളുടെ നിലവിലുള്ള ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തുന്നതും, ആവശ്യമായ വലിയതും ചെറുതുമായ പോഷകാഹാരങ്ങള്‍ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുന്നതും കൊഴുപ്പു കുറയ്ക്കാനുള്ള നിങ്ങളുടെ യാത്രയെ സുഗമമാക്കും. എല്ലാ ദിവസവും നല്ല ഭക്ഷണം കഴിക്കുക. എല്ലാ ദിവസവും ഒരേ ഭക്ഷണം കഴിക്കേണ്ടി വന്നാലും, ഭക്ഷണം കഴിക്കാതിരിക്കരുത്. നിങ്ങൾക്ക് എല്ലാ ദിവസവും കഠിനമായ വ്യായാമം ചെയ്യാൻ കഴിയുന്നില്ലെങ്കിൽപ്പോലും, നിങ്ങളുടെ ജീവിതശൈലിയിൽ ഏതെങ്കിലും തരത്തിലുള്ള വ്യായാമ പ്രവർത്തനം ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ആദ്യം നിങ്ങൾക്ക് അനുയോജ്യമായ ഒരു ശാരീരിക പ്രവർത്തനം കണ്ടെത്തുക. ചില ആളുകൾക്ക് ജിമ്മുകളിൽ പോകാൻ താത്പര്യമില്ലെങ്കിൽ നടത്തമോ, ഓട്ടമോ മറ്റ് കായിക വിനോദങ്ങളോ തെരഞ്ഞെടുക്കാം. ഏത് വ്യായാമമാണെങ്കിലും, നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവർത്തനം, ഒരു ഒഴിവു കഴിവുമില്ലാതെ പിന്തുടരുക എന്നതിലാണ് പ്രാധാന്യം.

നിങ്ങളുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ശരീരപോഷണത്തിനും ഫിറ്റ്നെസ് നിലനിർത്തുന്നതിലും വലിയ പങ്കു വഹിക്കുന്നു. ഇത് കലോറി ബേൺ ചെയ്യുക മാത്രമല്ല നിങ്ങളുടെ ശരീരത്തിന് ഉറപ്പ് നേടുന്നതിനുള്ള ഒരു ഘടന സജ്ജമാക്കുകയും ചെയ്യും. നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ, ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്‍റെ ഫിറ്റ്നസ് നിലനിർത്താനും ആവശ്യമായ പകുതി ജോലിയാണ് നിങ്ങളുടെ ശരീരം അപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. രാത്രിയിൽ നല്ല ഉറക്കം നേടേണ്ടതിന്‍റെ പ്രാധാന്യം ആളുകൾ ഇപ്പോൾ കുറച്ചു കാണുന്നുണ്ട്. നിങ്ങളുടെ അമിത ഭക്ഷണത്തിന് ഉത്തരവാദി യായ കോർട്ടിസോൾ ഹോർമോണിന്‍റെ നില സന്തുലിതമാക്കാൻ നിങ്ങളുടെ ശരീരത്തിന് ഉറക്കം ആവശ്യമാണ്. ഉത്കണ്ഠയുടെ നില സന്തുലിതമാക്കാനും അതിന്‍റെ വ്യവസ്ഥിതിയിൽ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും നമ്മുടെ ശരീരം കണ്ടെത്തുന്ന സ്വാഭാവിക മാർഗമാണ് ഉറക്കം. ഉറങ്ങാൻ ഒരു സമയം നിശ്ചയിക്കുക, എന്തു സംഭവിച്ചാലും ആ സമയത്തിൽ മാറ്റം വരുത്താനും പാടില്ല. നിങ്ങൾ സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ് ഉറക്കം സംബന്ധിച്ചത്.മറ്റൊരു ഘടകം ശരീരത്തിലെ ജലാംശമാണ് – നിങ്ങളുടെ ശരീരത്തിന്‍റെ പ്രവർത്തന ങ്ങൾക്ക് ജലം വളരെ പ്രധാനപ്പെട്ടൊരു ഘടകമാണ്. ഇത് നിങ്ങളുടെ ശരീര വ്യവസ്ഥിതിയിലുടനീളം പോഷകങ്ങൾ എത്തിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ശരീരത്തെ വിഷ വിമുക്തമാക്കുകയും ശരീരത്തിന് ആവശ്യമില്ലാത്ത ജലാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും ആവശ്യമായ വെള്ളം കുടിക്കുക.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles