കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. ഇടുക്കി എന്‍ജിനീയറിങ് കോളെജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് മഹാരാജാസിലും സംഘര്‍ഷമുണ്ടായത്. 8 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ഇടുക്കി എന്‍ജിനീയറിങ് കോളെജില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കുത്തേറ്റത്. നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. മറ്റ് 2 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതയില്‍ രാജേന്ദ്രന്റെ മകനാണ് ധീരജ് (21). സംഘര്‍ഷത്തെ തുടര്‍ന്ന് ഇടുക്കി എന്‍ജിനീയറിങ് കോളെജ് അനിശ്ചിത കാലത്തേക്ക് അടച്ചു.