24.9 C
Kollam
Tuesday, January 25, 2022
spot_img

ഇടമലയാറിലെ വെള്ളം 12 മണിയോടെ കാലടിയില്‍; ഇടുക്കിഡാമിലെ വെള്ളം എത്തുക രാത്രിയോടെ

കൊച്ചി:ഇടുക്കി ഡാം തുറക്കുമ്പോള്‍ ജലനിരപ്പ്  ക്രമാതീതമായി ഉയരില്ലെന്ന് സര്‍ക്കാരും കെ.എസ്ഇബിയും. രാവിലെ ആറ് മണിയോടെ യാണ് ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടമലയാറിലെ വെള്ളം രാവിലെ എട്ട് മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും.

ഉച്ചയ്ക്ക് 12 മണിയോടെ കാലടി, ആലുവ മേഖലയിലും വെള്ളമെത്തുമെ ന്നാണ് വിലയിരുത്തല്‍. പെരിയാറില്‍ ഒരു മീറ്ററോളം ജല നിരപ്പ് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമി ല്ലെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.ഇടുക്കി ഡാമിലെ വെള്ളം രാത്രി ഏഴ് മണിയോടെ എത്തുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles