Home Latest NewsNews ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി

ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി

by Green Media Vision

കൊല്ലം : മാർച്ച് 26 ന് വെള്ളിയാഴ്ച സിപിഐഎം പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള വൈകിട്ട് 4 മണിക്ക് മയ്യനാട്, 5 മണിക്ക് പനയം, 6 മണിക്ക് കാവനാട് എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
മാര്‍ച്ച് 27 ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാവിലെ 10 മണിക്ക് കൊട്ടാരക്കര മണ്ഡലത്തിലെ നെടുമണ്‍കാവ്, പിബി അംഗം പ്രകാശ് കാരാട്ട് 10 മണിക്ക് കരുനാഗപ്പള്ളി, 4 മണിക്ക് അയത്തില്‍, 6 മണിക്ക് പെരുമ്പുഴ, സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍ 4 മണിക്ക് ചന്ദനത്തോപ്പ്, 5 മണിക്ക് കടപ്പാക്കട, 6 മണിക്ക് തേവലക്കര എന്നിവിടങ്ങളിലും മന്ത്രി സി.രവീന്ദ്രനാഥ് രാവിലെ 10 മണിക്ക് ഇളമാട്, 11 മണിക്ക് പുനലൂര്‍ മണ്ഡലത്തിലെ തടിക്കാട്, 3 മണിക്ക് പത്തനാപുരം, 5 മണിക്ക് കൊട്ടാരക്കര മണ്ഡലത്തിലെ എഴുകോണ്‍, 6 മണിക്ക് കുണ്ടറ മണ്ഡലത്തിലെ നല്ലില എന്നിവിടങ്ങളിലും പങ്കെടുക്കും

You may also like

Leave a Comment