27.9 C
Kollam
Monday, June 14, 2021
spot_img

ആൾ താമസം ഇല്ലാത്ത വീട് കുത്തിത്തുറന്ന് മോഷണശ്രമം.

ഓയൂർ: ഓടനാവട്ടം പരുത്തിയറയിൽ ആൾതാമസമില്ലാത്തവീട് കുത്തിത്തുറന്ന് മോഷണശ്രമം. പരുത്തിയറ,ഷാജിഭവനിൽ മണിലാൽ മത്തായിയുടെവീട്ടിലാണ് മോഷണശ്രമംനടന്നത്.മണിലാൽ മത്തായിയുടെ കുടുംബംവർഷങ്ങളായി അമേരിക്കയിലാണ്.ഇവരുടെ അയൽവാസിയായ ബന്ധുവാണ് ദിവസവും വീടിന് മുൻവശത്തെ ലൈറ്റ് കത്തിക്കുന്നത്.ഇന്നലെ രാവിലെ ലൈറ്റ് അണക്കാനെത്തിയപ്പോഴാണ് മുൻവശത്തെ കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.വിവരം അറിയിച്ചതിനെത്തുടർന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മുൻവശത്തെ കതക് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ എല്ലാ മുറികളിലെയും അലമാരകൾ കുത്തിപ്പൊളിച്ച് സാധനങ്ങൾ വാരിയിട്ട് പരിശോധന നടത്തിയിട്ടുണ്ട്. മുറികൾ മുഴുവൻ തെരച്ചിൽ നടത്തിയിട്ടുള്ള ലക്ഷണങ്ങൾ ഉണ്ട്. ഒന്നും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടില്ല. വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിൽ മാത്രമേ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ കഴിയു എന്ന് പോലീസ് പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles