പുനലൂർ: വീടിന്റെ മേൽക്കൂര പൊളിച്ച് വീട്ടിനകത്ത് കയറാനുള്ള ശ്രമം പരാജയപെട്ടതിനെ തുടർന്ന് മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നതായാണ് സൂചന. മേൽ കൂരയ്ക്കു താഴെ പാനൽ ചെയ്തിരുന്നതിനാൽ മുറിക്കുളിൽ ഇറങ്ങാൻ കഴിയാത്തതിനെ തുടർന്നാണ് മോഷണശ്രമം ഉപേക്ഷിച്ചതെന്നു കരുതുന്നു. പുനലൂർ കാര്യറ പുത്തൻവിള വീട്ടിൽ ഷെമി ഷൈജുവിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടിളക്കിയാണ് മോഷ്ടാക്കൾ മോഷണശ്രമം നടത്തിയത് . കഴിഞ്ഞ ദിവസം വീട്ടുകാർ എത്തിയപ്പോഴാണ് മുറിക്കുള്ളിലെ പാനൽ ചെയ്തിരുന്ന ഷീറ്റ് ഇളകിയ നിലയിൽ കണ്ടത്. രാത്രിയോടെ ഷീറ്റും ഇതിനുള്ളിൽ കിടന്ന വലിയ സിമന്റ് കട്ടയും വലിയ ശബ്ദത്തോടെ മുറിക്കുള്ളിൽ വീഴുകയായിരുന്നു. വീടിന്റെ നിരവധി ഓടുകളും പൊട്ടിയ നിലയിലായിരുന്നു. സിമൻ്റ് കട്ട ഉപയോഗിച്ചു ഓട് പൊട്ടിച്ചു ഉള്ളിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ കട്ട മുറിക്കുള്ളിൽ വീണതായാണ് കരുതുന്നത്. പുനലൂർ പൊലീസിൽ പരാതി നൽകി. വീടിന് സമീപപ്രദേശത്തെ തെരുവ് വിളക്കുകൾ കത്താതായിട്ട് ഏറെക്കാലമായെന്ന് നാട്ടുകാർ പറയുന്നു