26.7 C
Kollam
Sunday, June 26, 2022
spot_img

ആർ ബിന്ദു രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രി സ്വയം രാജിവെച്ച് പുറത്തു പോകണമെന്നാണ് കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ചെന്നിത്തല കത്ത് കൈമാറിയത്.

വി.സി നിയമന പ്രക്രിയ അട്ടിമറിക്കാനും തന്‍റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാന്‍സലര്‍ക്ക് സര്‍വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കാനും ഗവര്‍ണര്‍ കൂടിയായ ചാന്‍സലറില്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ സര്‍വകലാശാല പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രത്യേക അധികാരങ്ങള്‍ സര്‍വകലാശാലയുടെ ആക്ട് പ്രകാരം ഇല്ലെന്നതിനാല്‍ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, വി.സിയുടെ പുനര്‍നിയമനം ചോദ്യം ചെയ്തുളള ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്ന് ഹൈകോടതി ഇന്ന് തീരുമാനിക്കും.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles