29 C
Kollam
Monday, June 14, 2021
spot_img

ആർ എസ് പി നേതൃത്വത്തിൽ അസ്വാരസ്യം


കൊല്ലം : തോൽവിക്ക്ശേക്ഷം ആർ എസ് പി യിൽ ഭിന്നത ; രണ്ടാമത്തെ തോൽവി മാനസികമായി തളർത്തിയ ഷിബു ബേബിജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു. ചികിത്സയുടെ ആവശ്യമായി അവധി എടുത്തു എന്ന് പറയുമ്പോഴും ചവറയിലെ കരിമണലിൻ്റെ പുത്രൻ എന്ന് വിശേഷിപ്പിക്കുന്ന ബേബി ജോണിൻ്റെ മകൻ ഷിബു ബേബി ജോണിൻ്റെ ചവറയിലെ രണ്ടാമത്തെയും ദയനീയ പരാജയം ആർ എസ് പി യ്ക്ക് നാണക്കേടുണ്ടാക്കിയത് പാർട്ടി അണികളിൽ വിള്ളലുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെയും യുഡിഎഫിൻ്റെയും സംവിധാനം ചവറയിൽ 100 ശതമാനം ആത്മാർഥതയോടെ പ്രവർത്തിച്ചെന്നു ഷിബു പറയുമ്പോഴും, പാർട്ടിയിലെ ചില തീരുമാനങ്ങളിൽ തനിക്ക് അർഹമായ പങ്കാളിത്തം കിട്ടുന്നില്ലെന്ന പരാതി അദ്ദേഹം ചില നേതാക്കളോടു പങ്കുവച്ചിട്ടുണ്ട്. ഫിലിപ് കെ. തോമസ് അന്തരിച്ച ഒഴിവിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആർഎസ് പി(ബി) യുടെ മുൻ ജില്ലാ സെക്രട്ടറി ആർ.ശ്രീധരൻപിള്ളയുടെ പേരു ഷിബു നിർദേശിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ സ്ഥാനാർഥികളെ നിശ്ചയിച്ചതിലും തൻ്റെ അഭിപ്രായം മാനിച്ചില്ലെന്ന പരാതി ഷിബുവിനുണ്ടായിരുന്നു . സംസ്ഥാനത്തു മുന്നണിക്കേറ്റ പരാജയത്തിനു യുഡിഎഫ്- കോൺഗ്രസ് നേതൃത്വങ്ങളെ ആർഎസ്പി കുറ്റപ്പെടുത്തുമ്പോൾ, ദുർബലമായ പാർട്ടി സംവിധാനത്തെക്കുറിച്ചു കൂടി തിരിച്ചറിവുണ്ടാകണ മെന്നാണു ഷിബുവിനെ അനുകൂലിക്കുന്ന വിഭാഗത്തിൻ്റെ നിലപാട്. തുടർന്ന് യൂഡിഎഫ് യോഗത്തിലും ഷിബു ബേബിജോൺ പങ്കെടുത്തില്ല അതേ സമയം എൻ കെ പ്രേമചന്ദ്രനും, എ എ . അസ്സീസും പങ്കെടുക്കുകയും ചെയ്തു. ഷിബു ബേബിജോൺ മുന്നണി മാറ്റത്തിനായി തയ്യാറെടുക്കുന്നു എന്നാണ് അഭ്യൂഹം . ഏതായാലും ആർ എസ് പി യിൽ കൊല്ലത്ത് കലാപകൊടി ഉയർന്നിരിക്കുന്നു എന്ന് തന്നെ പറയാം
റിപ്പോർട്ട് : സുരേഷ് ചൈത്രം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles