24.9 C
Kollam
Wednesday, July 28, 2021
spot_img

ആർസിസിയിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ച ;നജീറയുടെ ആശ്രിതർ‍ക്ക് 20 ലക്ഷം

ലിഫ്റ്റ് തകര്‍ന്ന് മരിച്ച നജീറയുടെ ആശ്രിതര്‍ക്ക് സർക്കാർ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തിരുവനന്തപുരം ആര്‍സിസിയിലെ ലിഫ്റ്റ്
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയിലെ ലിഫ്റ്റ് തകര്‍ന്ന് മരിച്ച നജീറയുടെ ആശ്രിതര്‍ക്ക് സർക്കാർ 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ മാസം 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നജീറ താഴേക്ക് വീണത്. അപായ സൂചന അറിയിപ്പുകളൊന്നും ഇല്ലാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് വീണായിരുന്നു 22കാരിയ്ക്ക് പരിക്കേറ്റത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ യായിരുന്നു മരണം. നജീറയുടെ കുടുംബത്തിന് പുറമെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ ബിന്ദുവിന്‍റെ ഭര്‍ത്താവ് പി. പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3 ലക്ഷം രൂപ കൂടി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ ഇവർക്ക് 2 ലക്ഷം രൂപ അനുവദിച്ചിരുന്നു.

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles