24.9 C
Kollam
Wednesday, July 28, 2021
spot_img

ആസ്സാം സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ

ഓച്ചിറ: കൊല്ലത്ത് നാലംഗ സംഘത്തോടപ്പം എത്തിയ ആസ്സാം സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ.ആസ്സാം ലക്കിൻ പൂർ ജില്ലയിൽ ധർമ്മഗർദേശത്ത് അമൃതകുമാർ അധികാരി (45) ആണ് മരിച്ചത്. സുഹൃത്ത് പൂർണ്ണ ബഹദൂർ താമസിക്കുന്ന വവ്വാക്കാവിന് സമീപത്തെ വാടക വീട്ടിലാണ് മരിച്ചത്.ശനിയാഴ്ച രാത്രിയിൽ നെടുമ്പാശ്ശേരിയിൽ സുഹൃത്ത് ക്കളോടെപ്പം വിമാനമിറങ്ങി കാറിൽ രാത്രി 11 മണിയോടെ വവ്വാക്കാവിൽ എത്തി ഉറങ്ങാൻ കിടന്നതാണ്.ഞായറാഴ്ച രാവിലെ ഉണരാത്തതിനാൽ പൂർണ്ണ ബഹദൂർ വിളിച്ചുണർത്താൻ നോക്കിയെങ്കിലും അനക്കമില്ലാത്തതിനാൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരികരിക്കുകയായിരുന്നു. സുഹൃത്തുക്കൾ താജ് ഹോട്ടലിൽ ജോലിയുളളവരും ഉണ്ട്. കൊല്ലത്ത് എവിടെയെങ്കിലും ജോലി തരപ്പെടുത്താൻ വേണ്ടി സുഹൃത്തുക്കളുടെ കൂടെ എത്തിയതാണ്. മൃതദേഹം കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പോലീസ് കേസടുത്തു

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles